Administrator
Administrator
പരിയാരം മാനേജ്‌മെന്റിന് വീഴ്ച പറ്റി: ഡി.വൈ.എഫ്.ഐ
Administrator
Saturday 11th June 2011 3:42pm
tv rajesh dyfi

tv-rajesh

കണ്ണൂര്‍: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് പരിയാരം ഭരണസമിതിക്ക് തെറ്റുപറ്റിയെന്നും അത് തിരുത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്് ആരോപിച്ചു. ഇക്കാര്യത്തില്‍ ഭരണസമിതി ചെയര്‍മാന്‍ എം.വി.ജയരാജന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് രാജേഷ് വ്യക്തമാക്കി. പരിയാരം കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഡി.വൈ.എഫ്.ഐ അതിനെ സ്വാഗതം ചെയ്യുമെന്നും രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്‍ മകള്‍ക്ക് ലഭിച്ച സീറ്റ് വേണ്ടെന്നുവെച്ചത് ധാര്‍മികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ടാണ്. ഒരു പൊതുപ്രവര്‍ത്തകനുവേണ്ട ജാഗ്രത പാലിക്കുന്നതില്‍ രമേശന് വീഴ്ച പറ്റി. രമേശന്റെ സ്വത്തുക്കളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഡി.വൈ.എഫ്.ഐ ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തെക്കുറിച്ച് സംസ്ഥാന സമിതി വിശദമായ ചര്‍ച്ച നടത്തുമെന്നും രാജേഷ് അറിയിച്ചു.

വിദ്യാഭ്യാസരംഗത്തു സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടത്തിയ പ്രവേശനങ്ങളെക്കുറിച്ചു ധവള പത്രമിറക്കണം. ഈ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം വേണം. 50 ശതമാനം സീറ്റ് സംവരണകാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കു നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചത്. ഉത്തരവില്‍ ചില അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജിലെ എന്‍.ആര്‍.ഐ ക്വോട്ടയില്‍ നേടിയ വിവാദ എംബിബിഎസ് സീറ്റ് വേണ്ടെന്നു വെക്കുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി. രമേശന്‍ ഇന്നലെ അറിയിച്ചിരുന്നു.

Advertisement