Administrator
Administrator
നേതൃമാറ്റം ചര്‍ച്ച ചെയ്തില്ല: ബി.ജെ.പി
Administrator
Sunday 30th August 2009 10:30am

javdekar-rwന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കളും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ നേതൃത്വമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദെക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘വോട്ടിന് കോഴ’ വിവാദത്തില്‍ ബി.ജെ.പി.യെ പ്രതിയാക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ”കള്ളന്‍ പോലീസിനെ പിടിക്കുന്ന ഇടപാടാണിത്. വോട്ടിന് കോഴ വാങ്ങിയവരെ തുറന്നുകാട്ടാനാണ് ബി.ജെ.പി. തുനിഞ്ഞത്. ഒരു ചാനല്‍ അതിന്റെ ഒളിക്യാമറ പ്രവര്‍ത്തനം വഴിയാണിത് നടത്തിയത്. ഇത് ബി.ജെ.പി.യുടെ കള്ളക്കളിയാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കും അദ്ദേഹം പറഞ്ഞു.

ജസ്വന്ത് സിങ് തന്റെ അഭിമുഖത്തില്‍ പറഞ്ഞത് നോട്ടുകള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചതിലെ ശരി തെറ്റുകളെക്കുറിച്ചാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത് പാര്‍ട്ടി നേതാവ് അദ്വാനി ഉള്‍പ്പെട്ട ഒരു കള്ളക്കളിയെന്ന മട്ടിലാണ് പ്രചരിപ്പിച്ചത്. അദ്വാനിയുടെ പ്രതിച്ഛായ്ക്ക് ഹാനി വരുത്താന്‍ ബി.ജെ.പി.അനുവദിക്കില്ല.

ജസ്വന്തിന് ഇത്രയും നാള്‍ തങ്ങള്‍ എല്ലാ ആദരവും നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്തായശേഷം എല്ലാ ദിവസവും അദ്ദേഹം പാര്‍ട്ടിയില്‍ ഇതുവരെ കാണാത്ത കുറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിന്റെ പിന്നിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും ജാവ്‌ദെക്കര്‍ പറഞ്ഞു.

Advertisement