എഡിറ്റര്‍
എഡിറ്റര്‍
തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടിയെടുത്തതുപോലെ മുസ്‌ലീങ്ങള്‍ക്ക് 12% സംവരണവും നേടിയെടുക്കുമെന്ന് ചന്ദ്രശേഖര്‍ റാവു
എഡിറ്റര്‍
Friday 10th November 2017 11:04am

 


ഹൈദരാബാദ്: തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടിയെടുത്തതുപോലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മുസ്‌ലീങ്ങള്‍ക്ക് 12% സംവരണം എന്ന ആവശ്യവും നേടിയെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി താന്‍ മുന്നോട്ടുപോയപ്പോഴും എല്ലാവരും പറഞ്ഞത് അത് നടക്കില്ല എന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘2001ല്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി ഞാന്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ എല്ലാവരും പറയാറുണ്ടായിരുന്നത് ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നായിരുന്നു. പക്ഷെ അവര്‍ക്ക് തെറ്റിയെന്ന് തെളിഞ്ഞു.

അതേപോലെയാണ് ഇപ്പോള്‍ മുസ്‌ലീങ്ങള്‍ക്ക് 12 ശതമാനം സംവരണം എന്ന ആവശ്യത്തെക്കുറിച്ച് പറയുമ്പോള്‍ ചിലര്‍ സംശയമുയര്‍ത്തുന്നത്. എനിക്ക് നല്ല വിശ്വാസമുണ്ട് ഈ ആവശ്യവും ഉടന്‍ നേടിയെടുക്കാനാകുമെന്ന്’ അദ്ദേഹം പറഞ്ഞു.


Must Read: ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ


മുസ്‌ലീങ്ങള്‍ക്കും എസ്.ടി വിഭാഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയുള്ള ബില്‍ നിയമസഭ പാസാക്കിയതിനുശേഷം രണ്ടുമൂന്നു തവണ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചിരുന്നെന്ന് റാവു നിയമസഭയെ അറിയിച്ചു.

ഈ സമുദായങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് കേന്ദ്രം ഈ ബില്ലിന് അംഗീകാരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ വളരെ പോസിറ്റീവായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ശരിയായ സമയത്ത് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും ഉറപ്പുനല്‍കി.’റാവു പറഞ്ഞു.

Advertisement