Administrator
Administrator
ത­ളി­രി­ലകള്‍
Administrator
Sunday 23rd August 2009 1:21pm

കു­ഞ്ഞു­കൂ­ട്ടു­കാര്‍ ഭാ­വ­ന­യു­ടെ ലോ­കം തു­റ­ക്കുന്നു

kunhu-bhavanakal-rw

അ­ന­ന്തമാ­യ ഭ­ാവ­ന­യു­ടെ ലോ­കത്ത് ക­ഴി­യു­ന്ന­വ­രാ­ണ് ന­മ്മു­ടെ കു­ഞ്ഞു കൂ­ട്ടു­കാര്‍. പച്ചയാ­യ ഹൃ­ദ­യ­ത്തി­ന്റെ വി­ര­ല­ട­യാ­ള­ങ്ങ­ളാ­ണ് അ­വ­രുടെ സൃ­ഷ്ടി­കള്‍. ക്ലാ­സ് മു­റി­ക­ളില്‍ പാഠ്യ­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി അ­വ­ര്‍ ത­യ്യാ­റാ­ക്കുന്ന സൃ­ഷ്ടി­ക­ളില്‍ പ്ര­തി­ഭ­യു­ടെ മി­ന്ന­ലാ­ട്ടം കാ­ണാം. ന­മ്മെ അ­തി­ശ­യി­പ്പി­ക്കു­ന്ന സൃ­ഷ്ടികള്‍. അ­വ­രുടെ ക­ഥ­യിലും ക­വി­ത­യിലും അ­നു­ഭ­വ­, യാത്രാ വി­വ­ര­ണ­ങ്ങ­ളിലും ഡ­യ­രി­ക്കു­റി­പ്പു­ക­ളി­ലും ഭാ­വ­ന­യു­ടെ വസ­ന്തം പൂ­ത്തു­ല­യു­ന്നു­ണ്ട്. എ­ഴു­ത്തു­ക­ളില്‍, അ­വര്‍ പോ­ലു­മ­റി­യാ­തെ കാ­വ്യാ­ത്മ­ക­തയും ഭാ­വ­നയും വി­രി­യുന്ന കു­റെയേറെ കൊ­ച്ചു കൂ­ട്ടു­കാര്‍ ഓരോ വി­ദ്യാ­ല­യ­ങ്ങ­ളി­ലു­മു­ണ്ട്. അ­തില്‍ നി­ന്ന് തി­ര­ഞ്ഞെ­ടു­ക്ക­പ്പെട്ട ­സൃ­ഷ്ടി­കള്‍ ഈ പം­ക്തി­യി­ലൂ­ടെ വാ­യി­ക്കാം.

കു­ട്ട­ിത്ത­ത്തി­ന്റെ കു­സൃ­തി­കളും ആ­കു­ല­ത­കളും വി­കാ­ര­ങ്ങളും അ­വ­രു­ടെ ഡ­യ­റി­ത്താ­ളു­ക­ളില്‍ നി­റ­യുന്നു. ക്ലാ­സ് മു­റി­യുടെ ഔ­ദ്യോ­ഗിക­തയോ പ­ര­സ്യ­പ്പെ­ടു­ത്ത­ലി­ന്റെ ആ­കുല­തയോ അ­തി­ന്റെ ആ­ത്മാര്‍­ഥത­യെ സ്വാ­ധീ­നി­ക്കു­ന്നില്ല. സ­ഹോ­ദ­ര­ന്റെ വേ­ദ­ന­യില്‍ അ­വന്‍ പ­ങ്ക് ചേ­രു­മ്പോള്‍ അ­വി­ടെ കാ­പ­ട്യ­ത്തി­ന്റെ മേ­മ്പൊ­ടി­യേല്‍­ക്കു­ന്നില്ല. മ­ഴയും ക­ളിയും സ്­കൂ­ളി­ലെ അ­നു­ഭ­വ­ങ്ങളും അവ­ന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടില്‍ എ­ന്തെല്ലാം ച­ല­ന­ങ്ങ­ളാ­ണു­ണ്ടാ­ക്കു­ന്നത്. പ്ര­കൃ­തി­യാ­ണ് അവ­നെ ഏ­റ്റവും സ്വാ­ധീ­നി­ച്ച­തെ­ന്ന് അ­ക്ഷ­ര­ങ്ങള്‍ വി­ളി­ച്ച് പ­റ­യുന്നു. ക്ലാ­സ് മു­റി­ക­ളില്‍ പ­ര­സ്യ­മാ­യി വാ­യി­ച്ച് കു­ട്ടി­ക­ളാല്‍ വി­ല­യി­രു­ത്ത­പ്പെട്ട ഡ­യ­റി­ക്കു­റി­പ്പു­കള്‍ വാ­യ­ന­ക്കാ­രു­മാ­യി പ­ങ്കു­വെ­ക്ക­ട്ടെ.


കോ­ഴി­ക്കോ­ട് ന­രി­ക്കു­നി പാ­റ­ന്നൂര്‍
ജി.എം.എല്‍.പി സ്­കൂള്‍
നാലാം ക്ലാസ് വി­ദ്യാര്‍ഥി
ഷ­ഹീന്‍ അ­ഹ­മ്മ­ദി­ന്റെ­താണ്
ഈ ഡ­യ­രി­ക്കു­റി­പ്പുകള്‍

26-06-09

ഇ­ന്ന് രാ­വി­ല­ത്തെ ഒ­രു മഴ.. പേ­ടി­ച്ച്‌­പോയി. ഭാഗ്യം സ്­കൂളും മ­ദ്ര­സയും ഇല്ല. പ­ത്ര­മെ­ടു­ക്കാന്‍ പോയി. ഒ­ന്നാം പേ­ജില്‍ പ­ത്തില്‍ പ­രീ­ക്ഷ നിര്‍­ബ­ന്ധ­മി­ല്ലെ­ന്ന വാര്‍­ത്ത­യാ­ണ് ക­ണ്ടത്. അ­ടു­ത്ത വീ­ട്ടില്‍ പോ­യി ലുഡോ ക­ളിച്ചു. ഒ­ന്നില്‍ ഞാനും ഒ­ന്നില്‍ അ­വനും ജ­യിച്ചു. ഉച്ച­ക്ക് പ­ള്ളി­യില്‍ പോയി. അ­നി­യ­ത്തി അ­മ്മാ­യി­യു­ടെ വീ­ട്ടില്‍ പോ­യി വൈ­കീ­ട്ട് തി­രി­ച്ച് വന്നു. ക­രി­മ്പ് കൊ­ണ്ട് വന്നു. ഇ­ന്നെനി­ക്ക് നെല്ലി­ക്ക കിട്ടി. രാത്രി പഠി­ച്ചു, എ­ഴു­തി, ചോറു തിന്നു, ഉ­റ­ങ്ങി.

27-06-09

ഇ­ന്ന് ചീ­ത്ത ദി­വ­സ­മാ­യി­രുന്നു. ക്ലാ­സില്‍ ടീ­ച്ചര്‍ വ­ന്നില്ല. രാ­വി­ലെ മാ­ഷ് വന്നു. പ­ത്ര­ത്തില്‍ പോ­പ്പ് സം­ഗീ­ത ച­ക്ര­വര്‍­ത്തി അ­ന്ത­രി­ച്ച വാര്‍­ത്ത വാ­യിച്ചു. വാര്‍­ത്താ ക്വി­സ് ഉ­ണ്ടാ­യി­രുന്നു. എ­നി­ക്ക് അ­ഞ്ചില്‍ നാ­ല് മാര്‍­ക്ക് കിട്ടി. ഹെ­ഡ് മാ­ഷ് ഒ­രു ചോ­ദ്യം ത­ന്നു. ഉ­ത്ത­ര­ത്തോ­ട­ടു­ത്തു വ­ന്നു, പക്ഷെ കി­ട്ടി­യില്ല.

28-06-09 – ഞാ­യര്‍

ഇ­ന്ന് മ­ഴ­യ­ത്താ­യി­രു­ന്നു ഞാനും റാ­ഷി­ഖും മ­ദ്ര­സ­യില്‍ ഉ­സ്­താ­ദിന് ചായ­ക്ക് പോ­യത്. ഇ­ന്ന് സാ­ലു­വി­ന്റെ പുതി­യ വീ­ടി­ന്റെ ത­റ ന­ന­ക്കു­ക­യാണ്. മ­ജ്മ­അ് കോ­ള­ജി­ലെ കി­ണ­റി­ലെ വെ­ള്ള­മാ­ണ് എ­ടു­ത്ത­ത്. ഞാനും കു­ഞ്ഞോനും കൂ­ടി ന­രി­ക്കു­നി­ക്ക് പോ­യി സാധ­നം വാങ്ങി. രാത്രി എ­ഴുതി, പഠിച്ചു, ഉ­റ­ങ്ങി.

29-06-09- തി­ങ്കള്‍

ഇ­ന്ന് രാ­വി­ലെ ഒ­രു മ­ഴ പെ­യ്തു. സ്­കൂ­ളില്‍ പോ­കു­മ്പോള്‍ കു­ട എ­ടു­ക്കാന്‍ മ­റന്നു. ഇന്ന­ത്തെ അ­സം­ബ്ലി­യില്‍ മ­ഴ പെ­യ്തു. പ്ര­തി­ജ്ഞ പ­റ­യു­ന്ന­തി­ന്റെ ഇ­ട­ക്കാ­ണ് മ­ഴ പെ­യ്­തത്. കാര്യം പ­റ­യാന്‍ സമ­യം കി­ട്ടി­യി­ട്ടില്ല. ഉച്ച­ക്ക് മീ­റ്റിം­ങ് ഉ­ണ്ടാ­യി­രുന്നു. വി­ദ്യാ­രം­ഗം ക­ലാ സാ­ഹി­ത്യ വേ­ദി­യു­ടെ കണ്‍­വീ­നര്‍ സി­നാനും ജോ­യിന്റ് കണ്‍­വീ­നര്‍ സ­ഫ്‌­വാ­നും. വൈ­കു­ന്നേരം സ്­കൂള്‍ വി­ട്ടു.

30-06-09

ഇ­ന്ന് നല്ല ദി­വ­സ­മാ­യി­രുന്നു. സ്­കൂ­ട്ട­റിന്‍­മേ­ലാ­യി­രു­ന്നു മ­ദ്ര­സ­യി­ലേ­ക്ക് വ­ന്നത്. എത്തി­യ ഉ­ടന്‍ തമീം ചോ­ദി­ച്ചു രൂ­പാ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടോ­യെന്ന്. ഞാന്‍ ഇല്ല എ­ന്നു പ­റഞ്ഞു. രാ­വി­ലെ നല്ല മ­ഴ­യു­ണ്ടാ­യി­രുന്നു. സ്­കൂ­ളില്‍ പു­സ്ത­കം വില്‍­ക്കു­ന്ന­വര്‍ ഒ­രു മ­ണി­ക്ക് വ­രു­മെ­ന്ന് പ­റഞ്ഞ് 3.15നാ­ണ് വ­ന്നത്. വൈ­കു­ന്നേ­രം നാ­സര്‍­കാ­ക്ക വന്നു. ഉ­മ്മ­യും അ­നി­യ­ത്തിയും അ­ങ്ങ്* പോ­യി, രാത്രി വന്നു.

1.7.09

ഇ­ന്ന് നല്ല മ­ഴ­യാ­യി­രുന്നു. അ­നിയ­ത്തി അ­ങ്ങു പോ­യ­തി­നാ­ല്‍ മ­ദ്ര­സ­യില്‍ വ­ന്നില്ല. വ­ണ്ടി­യി­ലാ­യി­രു­ന്നു മ­ദ്ര­സ­യി­ലേ­ക്ക് വ­ന്നത്. മ­ദ്ര­സ­യി­ലെ തോ­ട്ടില്‍ വെ­ള്ളം നി­റഞ്ഞു. ഇ­ന്ന് രാ­വിലെ ഇ­റ­ച്ചി­ക്ക­റിയും കപ്പ­യു­മാ­യി­രുന്നു. ഡയ­റി വാ­യിച്ചു. ഉച്ച­ക്ക് ക­ട­ലക്ക­റി കൊ­ണ്ട് വ­ന്നി­രുന്നു. ജാ­വി­ദിനും ത­ങ്ക­വേ­ലു­വിനും സാ­ബി­ത്തിനും സാ­ഹി­ലിനും തല്ലു­കിട്ടി. കു­റി­പ്പ് എ­ഴുതി. വൈ­കു­ന്നേ­രം നല്ല മ­ഴ­യാ­യി­രു­ന്നു.

04-07-09

ഇന്ന­ലെ പല്ലു­പ­റി­ച്ച­തി­നാല്‍ ഡയ­റി എ­ഴു­തി­യിട്ടില്ലാ­യി­രുന്നു. മ­ഴ­ത്തു­ള്ളി­യു­ടെ ഒ­ച്ച­യാ­യ­തി­നാല്‍ മ­ദ്ര­സ­യില്‍ ഉ­സ്­താ­ദ് പ­റ­യുന്ന­ത് കേ­ട്ടില്ല. അറ­ബി മാ­ഷ് വാര്‍­ത്താ ക്വി­സ് ന­ടത്തി. ഫ­സ്റ്റ് എ­നി­ക്കാ­യി­രുന്നു. ഉച്ച­ക്ക് ശേ­ഷം സ്­കൂ­ളില്‍ പോ­യില്ലാ­യി­രുന്നു. കു­ട സ്­കൂ­ളില്‍ വെ­ച്ച് മറ­ന്നു പോ­യി. വൈ­കു­ന്നേ­രം ഉ­പ്പ ഒ­രു കു­ട വാ­ങ്ങി.

05-07-09

ഇ­ന്ന് രാ­വി­ലെ പുതി­യ കു­ട ചൂ­ടി­യാ­ണ് മ­ദ്ര­സ­യി­ലേ­ക്ക് പോ­യത്. ഉച്ച­ക്ക് ജം­ഷി­ക്കാ­ക്കയും മു­ത്തു­ത്താ­ത്തയും വന്നു. ഉച്ച­ക്ക് ബി­രി­യാ­ണി­യാ­യി­രുന്നു. വൈ­കു­ന്നേ­രം നല്ല മ­ഴ­. ന­രി­ക്കു­നി­യില്‍ പോ­യി­രുന്നു. റോ­ഡ് നിറ­യെ വെള്ളം. രാ­ത്രിയും നല്ല മഴ.

07-07-09

ഇ­ന്ന് നല്ല ദി­വ­സ­മാ­യി­രു­ന്നു മ­ദ്ര­സ­യി­ലേ­ക്ക് ചാ­യ കൊ­ണ്ട് വ­രാന്‍ ഞാനും ആ­ഷി­ഖു­മാ­യി­രുന്നു. പുറ­ത്ത് വി­ട്ട­പ്പോള്‍ ക­ട­ല ബി­സ്­ക­റ്റും കേ­ക്കു­മാ­യി­രു­ന്നു ക­ഴിച്ചത്. ഉച്ച­ക്ക് സ്­കൂ­ളില്‍ നി­ന്നാ­യി­രു­ന്നു ചോറ്. സാ­ബി­ത്തി­നും ത­മീ­മി­നും ഞാന്‍ കണ­ക്ക് ചെ­യ്യാന്‍ കൊ­ടുത്തു. ത­മീ­മി­ന്റെ കണ­ക്ക് തെ­റ്റി­യി­രുന്നു. വൈ­കു­ന്നേ­രം പുറ­ത്ത് പോ­യി­രു­ന്നില്ല. സ്­കൂള്‍ വിട്ടു. തി­രി­ച്ചു­വ­രു­മ്പോള്‍ അ­നിയ­ത്തി ചെ­ളി­യില്‍ വീണു. ഉ­മ്മ അ­ങ്ങു പോ­യി.

08-07-09

ഇ­ന്ന് നല്ല ദി­വ­സ­മാ­യി­രുന്നു. മദ്ര­സ വി­ടു­ന്ന സ­മ­യ­ത്ത ത­മീമും സാ­ഹിലും ഭ­യ­ങ്ക­ര ഉ­ച്ച­ത്തി­ലാ­ണ് സ്വ­ലാ­ത്ത് ചൊല്ലി­യത്. അ­വര്‍­ക്ക് ഉ­സ്­താദി­നോ­ട് ചീ­ത്ത കേട്ടു. സ്­കൂ­ളില്‍ വെ­ച്ച് തമീം പ്യൂ­ണി­ന്റെ തല­ക്ക് ബെല്ലു­കൊ­ണ്ട­ടിച്ചു. ടീ­ച്ചര്‍ ബെല്ല­ടി­ക്കല്‍ റി­സ്‌­വാ­നെ ഏല്‍­പിച്ചു. ഉച്ച­ക്ക് സ്­കൂ­ളി­ന്റെ ഭൂപ­ടം വ­രച്ചു. വൈ­കു­ന്നേ­രം സ്­കൂള്‍ വിട്ടു. രാത്രി അ­ദ്രൈ­മാന്‍­ക്ക വ­ന്നി­രുന്നു. ക­ളര്‍ കൊ­ണ്ടു വ­ന്നു.

10-07-09

ഇ­ന്ന് വെ­ള്ളി­യാ­ഴ്­ച­യാണ്. സ്­കൂള്‍ ഇല്ല. രാ­വി­ലെ ക­ളി­ക്കു­ടു­ക്ക­യില്‍ ക­ളര്‍ ചെ­യ്തു. സ­പ്ലൈ­ക്കോ­യില്‍ പോ­യി സാ­ധ­നം വാങ്ങി. ബ­ലൂണ്‍ ത­ട്ടി­ക്ക­ളിച്ചു. ഉച്ച­ക്ക് പ­ള്ളി­യില്‍ പോയി. വൈ­കു­ന്നേ­രം പ­ന്ത് ത­ട്ടി­ക്ക­ളിച്ചു.

13-07-09

ഇ­ന്ന് എ­നി­ക്ക് വ­ള­രെ­യ­ധി­കം സ­ന്തോ­ഷം നിറഞ്ഞ ദി­വ­സ­മാ­യി­രുന്നു. രാ­വി­ലെ അ­സം­ബ്ലി­യു­ണ്ടാ­യി­രു­ന്നു. ഉച്ച­ക്ക് ചോ­റ് വീ­ട്ടില്‍ നി­ന്നും കൊ­ണ്ട് വ­ന്ന­താ­യി­രുന്നു. രാ­വി­ലെ കുറ­ച്ച് മ­ഴ പെ­യ്­തി­രുന്നു. വൈ­കു­ന്നേ­രം ഫി­ന എ­നി­ക്ക് ക­ളര്‍ പേ­ന ത­ന്നു. ഉ­പ്പ ക­സേ­ര കൊ­ണ്ട് വന്നു. രാ­വി­ല­ത്തെ­ക്കാള്‍ നല്ല മ­ഴ. ഭാ­ഗ്യം, മഴ­ക്ക് മു­മ്പ് പാഠ­പു­സ്ത­കം വാ­യി­ക്കാന്‍ ക­ഴി­ഞ്ഞ­ല്ലോ.

14-07-09

ഇ­ന്ന് സ്­കൂ­ളില്‍ കു­ട്ടി­ക­ളു­ടെ ക­ണ­ക്കെ­ടു­ക്കു­ന്ന ദി­വ­സ­മാണ്. ഷെല്‍­ഫില്‍ ര­ണ്ട് പൂ­ച്ച­ക്കു­ട്ടി­കള്‍. അ­തി­ന്റെ അ­മ്മ ക്ലാ­സില്‍ ക­യ­റാന്‍ നോ­ക്കു­ന്നു­ണ്ട്. ടീ­ച്ചര്‍ അ­നു­ഭ­വ­ക്കു­റി­പ്പ് വാ­യി­പ്പിച്ചു. മു­ളകും മാ­ങ്ങ­യി­ഞ്ചി­യു­മാ­യി­രു­ന്നു കൊ­ണ്ട് വ­ന്നി­രു­ന്നത്. ലൈ­ബ്ര­റി കി­ട്ടി. ഞാന്‍ അ­ത്ഭു­ത­ലോ­ക ര­ഹ­സ്യ­ങ്ങള്‍ എ­ന്ന പു­സ്ത­കം എ­ടുത്തു. ന­രി­ക്കു­നി­യില്‍ വെള്ളം. വൈ­കു­ന്നേ­രം പ­ന്ത് ക­ളിച്ചു.

15-07-09

ഇ­ന്ന് അ­സം­ബ്ലി­യു­ണ്ടാ­യി­രുന്നു. പുറ­ത്ത് വി­ട്ട­പ്പോള്‍ ച­കിരി പെ­റു­ക്കി കോ­ണി­ക്കൂ­ട്ടി­ലിട്ടു. ഉച്ച­ക്ക് തെ­മീ­മി­ന് നെ­ഞ്ചു വേദ­ന. എ­ന്നി­ട്ട് അവ­ന്റെ ഇ­ക്കാക്ക­യെ വി­ളി­ച്ച് കൊ­ണ്ട് പോയി. ചെ­ടി നട്ടു. ടെ­ക്‌­സ്­റ്റില്‍ പാ­ട്ടെ­ഴു­താ­ത്ത­തി­നാല്‍ ചി­ലര്‍­ക്ക് അ­ടി­കി­ട്ടി. സ്­കൂള്‍ വിട്ടു.

16-07-09

ഇ­ന്ന് ചീ­ത്ത ദി­വ­സ­മാ­യി­രുന്നു. ഇ­ന്ന് രാ­വി­ലെ ഫി­ദ വീണു. ഭാ­ഗ്യ­ത്തി­ന് തോ­ട്ടി­ലെ­ത്തി­യില്ല. മൂ­ക്കില്‍ നി­ന്ന് ചോ­ര വ­ന്നി­രുന്നു. ഡോക്ട­റെ കാ­ണി­ക്കാന്‍ കൊണ്ടു­പോയി. ഇ­ന്ന് ഉച്ച­ക്ക് മുള­ക് കൊ­ണ്ട് വ­ന്നി­രുന്നു. വൈ­കു­ന്നേ­രം സ്­കൂള്‍ വിട്ടു. ന­രി­ക്കു­നി­യില്‍ പോ­യി. ഓ­ട­യില്‍ എന്റെ മു­ട്ടോ­ളം വെ­ള്ള­മു­ണ്ട്.

17-07-09

ഇ­ന്ന് അ­വ­ധി ­ദി­ന­മാണ്. ഇ­ത്താത്ത­യെ ഡോക്ട­റെ കാ­ണി­ക്കാന്‍ കൊ­ണ്ട് പോ­യ­പ്പോള്‍ ഞാനും പോയി. ബാ­ങ്കു കൊ­ടു­ത്ത­പ്പോ­ഴാ­ണ് വീ­ട്ടി­ലെ­ത്തി­യത്. വേ­ഗം പ­ള്ളി­യില്‍ പോയി. ഭ­യ­ങ്ക­ര വെള്ളം. രാത്രി ഉ­പ്പ ബള്‍­ബ് കൊ­ണ്ട് വന്നു.

18-07-09

ഇ­ന്ന വള­രെ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണ് മ­ദ്ര­സ­യില്‍ പോ­യ­ത്. അ­ങ്ങ്് വെ­ള്ള­പ്പൊ­ക്കം കാ­ണാന്‍ പോ­കു­ന്നുണ്ട്. പു­റ­പ്പെ­ട്ട­ത് 10 മ­ണി­ക്കാണ്. പ­ട­നി­ലം റോ­ഡില്‍ വെ­ള്ളം നി­റ­ഞ്ഞ­തി­നാല്‍ വാ­ഹ­ന­ങ്ങള്‍­ക്ക് ക്യൂ നില്‍­ക്കേ­ണ്ടി വന്നു. പോ­കു­ന്ന വ­ഴി പ­ല പ­റ­മ്പിലും വീ­ടിലും വെ­ള്ളം ക­യ­റിയ­ത് കണ്ടു. ചെ­റൂ­പ്പ­യില്‍ നി­ന്ന് ഞാന്‍ ജ­ലീ­സ് കാ­ക്ക­യുടെ ഓ­ട്ടോ­യില്‍ വന്നു. വ­ണ്ടി വെ­ള്ള­മില്ലാ­ത്ത സ്ഥല­ത്ത് വെച്ചു. റോ­ഡാ­കെ വെ­ള്ളം ന­ടു­വി­ലെ­ത്തി­യ­പ്പോള്‍ എ­ന്നെ എ­ടുത്തു. കു­റ്റി­ക്കട­വ് പാ­ലം മു­ങ്ങി­യി­രി­ക്കുന്നു. വെ­ള്ള­ത്തില്‍ നി­ന്ന് കു­പ്പി­യി­ലാ­ക്കി­യ പെ­രു­മ്പാ­മ്പി­നെ കണ്ടു. രാത്രി ക­റ­ണ്ടില്ലാ­യി­രു­ന്നു.

19-07-09

ഇ­ന്ന് ഉച്ച­ക്ക് ന­രി­ക്കു­നി­യില്‍ പോയി. ഏ­ഴ് മ­ണി­ക്ക് ഞാന്‍ തോ­ട്ടില്‍ പോ­യി. സാ­നുവും സാ­ലു­വു­മു­ണ്ടാ­യി­രുന്നു. റ്റിയൂ­ബില്‍ കയ­റി ക­ളിച്ചു. ക­ണ്ണാ­മ്പല­ത്ത് പോയി. അ­വിട­ത്തെ വര്‍­ക്ക് ഏ­രി­യ­യില്‍ വെ­ള്ള­മെത്തി. ജം­ഷി­ക്കാ­ക്ക പാത്രം ക­ഴു­കുന്നു. തി­രി­ച്ച് പോ­രു­മ്പോള്‍ മ­ല­യ­ടു­ക്കി വ­ള­ഞ്ഞു­പുള­ഞ്ഞു പോ­കുന്ന റോ­ഡി­ലൂ­ടെ ജം­ഷി­ക്കാ­ക്ക ചെ­റൂ­പ്പ വ­രെ ആ­ക്കി­ത്തന്നു. പി­ന്നെ കു­ന്ദ­മം­ഗ­ല­ത്തേ­ക്കു­ള്ള ബ­സില്‍ ക­യറി. പി­ന്നെ അ­വി­ടു­ന്ന് ന­രി­ക്കു­നി­യി­ലേ­ക്കും. ഓ­ട­യില്‍ എ­ന്റെ മു­ട്ടോ­ളം വെ­ള്ള­മു­ണ്ടാ­യി­രുന്നു. രാത്രി പ­ന്ത് ക­ളിച്ചു.

22-07-09

ഇ­ന്ന് മ­ദ്ര­സ­യില്‍ ഫാത്തി­ഹ ഓ­താന്‍ ഞാ­നാ­യി­രുന്നു, സ്വ­ലാ­ത്തി­നും. ഇ­ന്ന് കണ­ക്ക് ചെയ്യാ­ത്ത­വര്‍­ക്ക് അ­ടി­കി­ട്ടി. ഉ­ച്ച­ക്ക് ച­തു­ര­മു­ണ്ടാക്കി, ഫി­ദ എ­നി­ക്ക് മ­യില്‍­പീ­ലി എ­ട്ടെണ്ണം തന്നു. ഞാന­ത് സൂ­ക്ഷി­ച്ചു­വെ­ച്ചു. വൈ­കു­ന്നേ­രം ഞാ­നൊ­ഴി­കെ എല്ലാ­വരും മ­രി­ച്ചി­ടത്ത് പോയി. ഫുട്‌­ബോള്‍ ക­ളിച്ചു. മീന്‍ വാ­ങ്ങി.

23-07-09

ഇ­ന്ന് പ­ത്ര­ത്തില്‍ ഇ­ന്ന­ലെ­യുണ്ടാ­യ സൂ­ര്യ­ഗ്ര­ഹ­ണ­ത്തി­ന്റെ വാര്‍­ത്ത­യാ­യി­രു­ന്നു ഒന്നാം പേ­ജില്‍. തൃ­ശൂ­രി­ലെ സൂ­ര്യ­ഗ്ര­ഹ­ണ­ത്തി­ന്റെ ചിത്രം കാ­ണാന്‍ നല്ല ഭംഗി. വാര്‍­ത്ത എ­ഴു­തി­യി­രുന്നു. ത­മീ­മാ­യി­രു­ന്നു വാ­യി­ച്ചത്. കേ­ട്ടെ­ഴുത്തും ക്വി­സും ഉ­ണ്ടാ­യി­രുന്നു. എ­നി­ക്ക് 10ല്‍ അ­ഞ്ച് മാര്‍­ക്ക് കി­ട്ടി.

24-07-09

ഇ­ന്ന് പ­ത്ര­ത്തി­ലെ വാര്‍­ത്ത എ­ന്നെ ഞെ­ട്ടിച്ചു. വൈ­ക­ല്യ­മു­ള്ള കു­ട്ടിക­ളെ ഗ്ര­ഹ­ണ സമയ­ത്ത് പ­കു­തിവ­രെ മ­ണ്ണില്‍ കു­ഴി­ച്ചി­ടു­ക. പാ­വം. പി­ന്നെ ദി­നോ­സ­റി­ന്റെ എല്ലു ക­ണ്ടു­പി­ടി­ക്കു­ന്ന­തും. പോ­രാ­ട്ട­ത്തി­ന്റെ ക­ഥ­കളും കണ്ടു. പ­ള്ളി­യില്‍ പോയി. വൈ­കു­ന്നേ­രം ചാ­ന്ദ്ര­ദി­ന­ത്തെ­ക്കു­റി­ച്ച് പഠിച്ചു. ഉ­മ്മ അ­ങ്ങ് പോ­യി­രു­ന്നു.

3.08.09

ഇ­ന്ന് സ്­കൂ­ളില്‍ അ­സം­ബ്ലി­യു­ണ്ടാ­യി­രുന്നു. രാ­വി­ലെ ടീച്ചര്‍ ഓ­ണം ഫെ­സ്റ്റ് എ­ന്ന ഡി­സ്­ക് ര­ണ്ടാം ഭാ­ഗം­ തന്നു. പു­റ­ത്തു­വി­ട്ട­പ്പോള്‍ ബി­സ്ക­റ്റ് തിന്നു. വൈ­കു­ന്നേ­രം മീന്‍ പി­ടിച്ചു. മൂ­ന്നെ­ണ്ണം കിട്ടി. രാത്രി ഉ­പ്പ എന്റെ ഫോട്ടോ കൊ­ണ്ടു­വന്നു. ഞാന­ത് മ­ല­യാ­ളം പു­സ്­ത­ക­ത്തില്‍ ഒ­ട്ടിച്ചു.

4.08.09

ഇ­ന്ന് എ­ന്നോ­ട് മ­ദ്ര­സ­യില്‍ ഫാത്തി­ഹ കുറ­ച്ച് തെ­റ്റി­പ്പോയി. ഞാന്‍ ഒ­രു പെ­ട്ടി വാങ്ങി. അതി­നൊ­പ്പം കീ­ശ­യില്‍ കു­ത്തു­ന്ന ഒ­രു ചി­ത്രം കിട്ടി. ഉച്ച­ക്ക് ക­ട­ല­ക്ക­റി­യാ­യി­രുന്നു. വൈ­കു­ന്നേ­രം ടീ­ച്ചര്‍ പാ­ട്ട് ചൊല്ലി­ച്ചു. വൈ­കു­ന്നേ­രം പ­പ്‌­സ് തിന്നു. രാത്രി പാ­ട്ടി­ന്റെ മു­ക്കാല്‍ വ­രി പഠി­ച്ചു.

5.08.09

ഇ­ന്ന് ഞാന്‍ ക്ലാ­സില്‍ ഡയ­റി കൊ­ണ്ട് വന്നില്ലാ­യി­രുന്നു. പുറ­ത്ത് വി­ട്ട­പ്പോള്‍ ക­ഴി­ക്കാന്‍ ക­ട­ല­യാ­യി­രു­ന്നു കൊ­ണ്ട് വ­ന്നത്. ഉച്ച­ക്ക് ചോ­റ് സ്­കൂ­ളില്‍ നി­ന്നാ­യി­രുന്നു. ക­ളിച്ചു. ഇ­ന്ന് വൈ­കു­ന്നേ­രം മീന്‍ വാ­ങ്ങാന്‍ പോയി. മ­ത്തി­യാ­യി­രു­ന്നു വാ­ങ്ങി­യത്. ഇ­ന്നാ­ണ് കൗ­മു­ദി ടീ­ച്ചര്‍ മ­ര­ണ­പ്പെ­ട്ടത്. ഗാ­ന്ധി­ജി­ക്ക് സ്വര്‍­ണം ഊ­രി­ക്കൊ­ടു­ത്ത കൗ­മു­ദി­ടീച്ചര്‍.

6.08.09

ഇ­ന്ന് ഹി­രോഷി­മ ദി­ന­മാണ്. അ­മേ­രി­ക്ക­ക്കാര്‍ ഹി­രോ­ഷി­മ­യില്‍ അണു­ബോം­ബി­ട്ട ദി­വസം. ലോക­ത്ത് ഹൃ­ദ­യ­മു­ള്ളവ­രെ മു­ഴു­വന്‍ ക­ര­യി­പ്പി­ച്ച ദി­വ­സം. അത് ഓര്‍­ക്കാന്‍ ത­ന്നെ ക­ഴി­യു­ന്നില്ല. സ്­കൂ­ളി­ലേ­ക്ക് ന­ട­ക്കു­മ്പോള്‍ അ­ത് ത­ന്നെ­യാ­യി­രു­ന്നു ചിന്ത.

7.08.09
ഇ­ന്ന് വെ­ള്ളി­യാഴ്­ച സ്­കൂള്‍ ഇല്ല. മ­ദ്ര­സ­യില്‍ നാ­ളെ­യാ­ണ് പ­രീ­ക്ഷ. എ­നി­ക്ക് പേ­ടി­യാ­യി­രുന്നു. ഉച്ച­ക്ക് പ­ള്ളി­യില്‍ പോയി. പഠി­ച്ചു­ക­ഴി­ഞ്ഞ­പ്പോള്‍ പേടി­യൊ­ക്കെ മാറി. വൈ­കു­ന്നേ­രം ഫുട്‌ബോള്‍ ക­ളിച്ചു. നി­സ്­ക­രി­ച്ച ശേ­ഷം പ­രീ­ക്ഷ എ­ളു­പ്പ­മാ­ക­ണേ­യെ­ന്ന് പ്രാര്‍­ഥി­ച്ചു.

*അ­മ്മ­യു­ടെ വീട്.

Advertisement