Administrator
Administrator
ജാക്‌സന്റെ മരണം നരഹത്യ
Administrator
Saturday 29th August 2009 11:03am

michael-jackson27-rwലോസ് ആഞ്ജലീസ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണം നരഹത്യയാണെന്ന് മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശക്തിയേറിയ അനസ്തീഷ്യ മരുന്നായ പ്രോപ്പോഫോളും മറ്റൊരു മയക്കുമരുന്നും പോപ്പ് താരത്തില്‍ അമിതമായി കുത്തിവച്ചതാണ് മരണത്തിന് കാരണമായി. ഇതോടെ ജാക്‌സന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറേക്കെതിരെ നരഹത്യക്കുറ്റം ചുമത്തും.

മരണത്തിന് തൊട്ടുമുമ്പ് ജാക്‌സണ്‍ ഒന്നിലേറെ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി ഡോക്ടര്‍ മുറേ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.മരിച്ചദിവസം പുലര്‍ച്ചെ വാലിയം, റൊലാസിപം, മിഡാസോലം എന്നീ മരുന്നുകള്‍ നല്‍കി അദ്ദേഹത്തെ ഉറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ 25 മില്ലിഗ്രാം പ്ലോപോഫോള്‍ കുത്തിവെക്കുകയാണുണ്ടായതെന്നും ഡോക്ടര്‍ മുറേ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ഉറക്കമില്ലായ്മമൂലം കഷ്ടപ്പെട്ടിരുന്ന ജാക്‌സണ്‍ എല്ലാ ദിവസവും 50 മില്ലിഗ്രാം വീതം പ്രോപോഫോള്‍ ഉപയോഗിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.ജാക്‌സണ്‍ ഈ മരുന്നിന് അടിമയാവുന്നതായി തിരിച്ചറിഞ്ഞതോടെ ഡോസ് 25 മില്ലിഗ്രാം കുറച്ചിരുന്നു.

ജാക്‌സന്റെ ആന്തരാവയവങ്ങളില്‍ മയക്കുമരുന്നുകളായ മിഡാസോലം, ഡയസപാം, വേദനസംഹാരിയായ ലിഡോകെയ്ന്‍, എഫെഡ്രാന്‍ തുടങ്ങിയവയുടെ അംശങ്ങള്‍ കണ്ടെത്തിയതായും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.ജാക്‌സന്റെ മരണം അന്വേഷിക്കുന്ന ലൊസാഞ്ചല്‍സ് അന്വേഷണ സംഘത്തിന്റെ താല്‍പര്യപ്രകാരം ജാക്‌സന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.


Advertisement