എഡിറ്റര്‍
എഡിറ്റര്‍
ജനവാസ കേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപം നിര്‍ത്തലാക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം
എഡിറ്റര്‍
Sunday 1st November 2015 3:42pm

saudiwaste

റിയാദ്: സൗദിയില്‍ ജനവാസ കേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപം നിര്‍ത്തലാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ച് പരിസര പ്രദേശത്തുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ സൗദി സിവില്‍ ഡിഫന്‍സും ജിദ്ദ മുനിസിപ്പാലിറ്റിയും നഗരത്തിലെ അനധികൃത മാലിന്യ നിക്ഷേപം കുറയ്ക്കാനുള്ള ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. അപകടകരമായ ബയോകെമിക്കല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നാണ് ശക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹിന്ദാവിയ ജില്ലയില്‍ മാത്രമായി 37 അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളാണുള്ളത്.

ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ 940 എന്ന നമ്പറില്‍ വിളിച്ച് അധികൃതരെ അറിയിക്കാമെന്നാണ് വിവിധ മുനിസിപ്പാലികളുടെ അറിയിപ്പ്

Advertisement