Administrator
Administrator
കാശ്­മീര്‍: വേ­ട്ട­യാ­ട­പ്പെ­ടു­ന്ന നാട്
Administrator
Wednesday 12th August 2009 7:21am

shaopiyan-3-rw ഷോ­പ്പി­യാ­നില്‍ കു­നാന്‍ ആ­വര്‍­ത്തി­ക്കുമോ?

കാ­ശ്­മീ­രില്‍ സൈ­ന്യ­ത്തി­നെ­തി­രെ ഉ­യ­രു­ന്ന ഏ­തൊരാ­രോ­പ­ണ­വും രാ­ജ്യ­ത്തി­ന്റെ അ­ഭി­മാ­ന­പ്ര­ശ്‌­ന­മാ­ണ്. സൈന്യം ന­ട­ത്തു­ന്ന മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­ങ്ങള്‍­ക്ക് നേരെ വൈ­കാരി­ക ദേ­ശീയ­ത­യു­ടെ പേ­രില്‍ ക­ണ്ണ­ട­ക്കു­ക­യാ­ണ് രാഷ്ട്രം ചെ­യ്യു­ന്നത്. രാ­ജ്യ­ത്തി­ന്റെ അ­ഭിമാന ബോധം തൊ­ട്ടു­ണര്‍­ത്തേ­ണ്ട നി­രവ­ധി സം­ഭ­വ­ങ്ങള്‍ താ­ഴ്‌­വ­ര­യില്‍ അ­ര­ങ്ങേ­റുന്നു. നി­ര­പ­രാ­ധി­കള്‍ പീ­ഢി­പ്പി­ക്ക­പ്പെ­ടുന്നു. സ്­ത്രീ­കള്‍ ബ­ലാല്‍­സം­ഗ­ത്തി­നി­ര­യാ­കുന്നു. സെ­ന്യ­ത്തിനും പാ­ക് ഭീ­ക­രര്‍­ക്കു­മി­ട­യില്‍ അ­സ്ഥിത്വം ന­ഷ്ട­പ്പെ­ട്ട് അ­ടി­ച്ച­മര്‍­ത്ത­പ്പെ­ട്ട് ക­ഴിയു­ന്ന ജ­ന­ത­യാ­യി മാ­റി­യി­രി­ക്കുന്നു കാ­ശ്­മീ­രി­കള്‍.

ഷോ­പ്പി­യാ­നില്‍ നി­ന്നു­ള്ള പുതി­യ വാര്‍­ത്ത­കള്‍ ആ­ശ്വാ­സ­ത്തിനി­ട നല്‍­കു­ന്നില്ല. 18 വര്‍­ഷം മു­മ്പ് കു­പ്‌വാ­ര ജില്ല­യി­ലെ കു­നാന്‍ ഗ്രാ­മ­ത്തില്‍ സൈന്യം ന­ടത്തി­യ കൂ­ട്ട ബ­ലാ­ത്സം­ഗ­ക്കേ­സി­ന് തു­മ്പില്ലാ­തായ­ത് പോ­ലെ ഷോ­പ്പി­യാന്‍ കൊ­ല­പാ­ത­കവും ഭ­ര­ണ­കൂട-സൈനി­ക സ­ഖ്യ­ത്തി­ന്റെ ഉ­രു­ക്കു­മു­ഷ്ടി­യില്‍­പ്പെ­ട്ട് തെ­ളി­വില്ലാ­തെ കു­ഴി­ച്ച് മൂ­ട­പ്പെ­ടു­മെ­ന്ന ഭീ­തി ഉ­യര്‍­ത്തു­ന്ന­താ­ണ് റി­പ്പോര്‍­ട്ടുകള്‍. ഒരു മാസത്തിലേ­റെ താ­ഴ്‌വരയെ പ്രക്ഷുബ്ധമാക്കിയ ഷോപിയാന്‍ സംഭവത്തില്‍ ഡി.എന്‍.എ പരിശോധനക്കയച്ച സാംപിളുകളില്‍ കൃ­ത്രി­മം ന­ട­ന്ന­താ­യാ­ണ് പുതിയ റിപോര്‍ട്ട്.

ക­ഴിഞ്ഞ മെയ് 30നായിരുന്നു 22കാരി നിലോഫറിന്റെയും 17 വയസ്സുള്ള ഭര്‍തൃസഹോദരി ആസിയയുടെയും മൃതദേ­ഹം ഷോ­പ്പി­യാ­നിലെ വഴിയരികിലെ അരുവിയില്‍ കണ്ട­ത്. യു­വ­തിക­ളെ സൈന്യം ബ­ലാല്‍­സം­ഗം ചെ­യ്­ത് കൊ­ന്ന­താ­ണെ­ന്ന് ആ­രോ­പ­ണ­മു­യര്‍ന്നു. യു­വ­തി­ക­ളു­ടെ മൃ­ത­ദേ­ഹ­ങ്ങളില്‍ നി­ന്നെ­ടുത്ത സാംപിളുകളല്ല കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്കായി അധികൃതര്‍ അയച്ചിരിക്കുന്നതെന്നാ­ണു ഉ­ന്ന­ത­വൃ­ത്ത­ങ്ങ­ളില്‍ നി­ന്ന് ല­ഭി­ക്കു­ന്ന വി­വരം. ഇ­ക്കാ­ര്യം ദി ഹി­ന്ദു പത്രം ചൊ­വ്വാ­ഴ്­ച ത­ന്നെ റി­പ്പോര്‍­ട്ട് ചെ­യ്യു­കയും ചെ­യ്തു.

പരിശോധനക്കയച്ച ദ്രാവകത്തിന്റെ ഡി.എന്‍.എ, ഇരുവരുടെയും രക്തസാംപിളുകളുമായി യോജിക്കുന്നില്ലെന്നു കണ്ടെത്തി­യ­തോ­ടെയാ­ണ് സാം­പിള്‍ യു­വ­തി­ക­ളു­ടെ­ത­ല്ലെ­ന്ന് വ്യ­ക്ത­മാ­യ­ത്. കുറ്റവാളികളെ രക്ഷിക്കുന്നതിന് മൃതദേഹങ്ങളില്‍ നിന്നു സാംപിളുകള്‍ എടുക്കുന്നതിനു പകരം മറ്റാരുടെയോ ശരീരഭാഗത്തു നിന്നു ദ്രവം ശേഖരിച്ചുവെന്നാണു സൂച­ന. മൃതദേഹങ്ങളില്‍ നിന്നു സാംപിളുകള്‍ എടുക്കാന്‍ താന്‍ ശ്രമിച്ചുവെങ്കിലും ശരീരം തണുത്തുറഞ്ഞതുകാരണം സാധിച്ചില്ലെന്ന് ഷോപിയാനിലെ ഡോക്ടര്‍ നാസിയാ ഹസന്‍ കമ്മീഷ­നെ നേ­ര­ത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതേദിവസമാ­ണ് യു­വ­തി­ക­ളുടെ സാംപി­ളു­കള്‍ എ­ന്ന പേ­രില്‍ ശ്രീനഗറിലെ ജമ്മുകശ്മീര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേ­ക്കു ദ്രവം പരിശോധനക്കയച്ചത്. സാംപിളുകള്‍ വേണ്ടരീതിയില്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ ലാബ് അധികൃതര്‍ അതു സ്വീകരിക്കാന്‍ വിസമ്മ­തി­ച്ചി­രുന്നു. യുവതികളുടെ കൊലപാതകത്തെ തുടര്‍ന്നു പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘത്തലവന്‍ ഫാറൂഖ് അഹ്മദാണ് പിന്നീട് സാംപിളുകള്‍ ന്യൂഡല്‍ഹിയിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചത്.കോ­ളിള­ക്കം സൃ­ഷ്ടി­ച്ച കേ­സില്‍ പ്ര­തിക­ളെ ര­ക്ഷി­ക്കാന്‍ ഗൂഢാ­ലോ­ച­ന ന­ട­ക്കു­ന്നു­വെ­ന്ന­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­ണ് ഇ­പ്പോഴ­ത്തെ സം­ഭ­വ­മെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്നു.

ഷോ­പ്പി­യാ­നി­ലൂ­ടെ കാ­ശ്­മീര്‍ താ­ഴ്‌­വ­ര­യില്‍ ച­രിത്രം ആ­വര്‍­ത്തി­ക്കു­ക­യാ­ണ്. 1991 ഫെബ്രുവരി 23 ശനിയാ­ഴ്­ച­യില്‍ താ­ഴ്‌­വര­യെ ഞെ­ട്ടിച്ച സൈ­നി­കാ­തി­ക്ര­മ­ത്തി­ന്റെ തു­ടര്‍­ച്ച­യാ­യാ­ണ് അ­വര്‍ ഷോ­പ്പി­യാ­നെ കാ­ണു­ന്നത്. നീ­ണ്ട 18 വര്‍­ഷ­ത്തി­നി­ട­യില്‍ പുറ­ത്ത് വ­ന്നതും അല്ലാ­ത്ത­തു­മാ­യി നി­രവ­ധി പീ­ഢ­ന ക­ഥ­കള്‍ അ­വര്‍­ക്ക് പ­റ­യാ­നുണ്ട്. കു­പ്‌വാ­ര ജില്ല­യി­ലെ കു­നാന്‍ ഗ്രാ­മ­ത്തി­ലാ­യി­രു­ന്നു 18 വര്‍­ഷം മു­മ്പ് സൈന്യം അ­ഴി­ഞ്ഞാ­ടി­യത്. വീ­ട്ടി­ലെ പു­രു­ഷന്‍­മാ­രെ ഒ­ന്ന­ട­ങ്കം അ­റ­സ്റ്റ് ചെ­യ്­തു കൊ­ണ്ട് പോയ സൈന്യം അ­ന്നേക്ക­ന്ന് രാത്രി വീ­ടു­ക­ളി­ലെ­ത്തി അ­വ­രു­ടെ അ­മ്മ­മാ­രെയും ഭാ­ര്യ­മാ­രെയും മ­ക്ക­ളെ­യും കൂ­ട്ട ബ­ലാല്‍­സം­ഗ­ത്തി­നി­ര­യാ­ക്കി. ജമ്മു കാശ്മീരിലെ വിഘടനവാദത്തെ നേരിടാന്‍ ഇന്ത്യാ സര്‍ക്കാര്‍ കഠിനമായ ശ്രമങ്ങള്‍ തുടങ്ങിയ കാലമായിരുന്നു അത്. വ­സ്­തു­ത­കള്‍ പുറ­ത്ത് വ­രാ­തി­രി­ക്കാന്‍ സൈ­ന്യവും സര്‍­ക്കാറും ആ­വുന്ന­ത്ര ശ്ര­മി­ച്ചു.

അത്തരമൊരു സംഭവമോ പരാതിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു സൈനിക നിലപാട്. പി­ന്നീ­ട് കു­പ്‌വാര ജില്ലാ മജിസ്‌ട്രേറ്റിനു മുമ്പില്‍ പരാ­തി­യെത്തി.. രണ്ടു ദിവസത്തിനുശേഷം ഗ്രാമം സന്ദര്‍ശിച്ച ജില്ലാ മജിസ്‌ട്രേറ്റ് എസ്.എം. യാസിന്‍ പ­ട്ട­ള­ക്കാര്‍­ക്കെ­തിരെ സര്‍ക്കാ­രി­നു റി­പ്പോര്‍ട്ട് നല്‍കി.

ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടുവന്നെങ്കിലും സൈനികാധികാരികള്‍ സംഭവം പൂര്‍ണമായും നിഷേധിച്ചു. ഒരു മാ­സ­ത്തി­നു ശേഷം ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഫ്തി ബഹാവുദ്ദീന്‍ ഫാറൂഖിയുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘം കു­നാ­നി­ലെ­ത്തി അ­ന്വേഷിച്ചു. കേ­സില്‍ പോ­ലീ­സ് ന­ട­പ­ടി­ക്ര­മ­ങ്ങള്‍ ക്രൂ­ര­മാ­യി ലം­ഘി­ക്ക­പ്പെ­ട്ടു­വെ­ന്ന് അ­ദ്ദേ­ഹം സര്‍­ക്കാ­റി­ന് റി­പ്പോര്‍­ട്ട് നല്‍കി.
തൊട്ടു പിറ്റേ­ന്ന് ഗ്രാ­മം സ­ന്ദര്‍­ശിച്ച ഡിവിഷണല്‍ കമ്മിഷണര്‍ വജാഅത്ത് ഹബീ­ബുള്ളക്കും സംഭ­വം ബോ­ധ്യ­പ്പെട്ടു. അന്വേഷണത്തിനു ചുമതലപ്പെടുത്തിയ അസിസ്റ്റന്റ് പൊലീസ് സൂ­പ്രണ്ട് ദില്‍ബൗഗ് സിങ് ഏതാനും മാസം കഴിഞ്ഞ് അന്വേഷണം തുടങ്ങുകയോ, ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യാ­തെ കുപ് വാരയില്‍ നിന്ന് സ്ഥലം മാറിപ്പോയി. അങ്ങനെ ജമ്മുകാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ഒരു സൈനിക ബലാത്സംഗക്കേ­സ് ച­രി­ത്ര­ത്തി­ന്റെ ച­വറ്റു­കൊ­ട്ട­യി­ലെ­റി­യ­പ്പെ­ട്ടു. സ്­ത്രീ­ക­ളു­ടെ ന­ഷ്ട­പ്പെ­ട്ട അ­ഭി­മാ­ന­ത്തിനും ഒ­ഴുകി­യ ക­ണ്ണു­നീ­രി­നും ഭ­ര­ണ­കൂ­ടം ഒ­രു വി­ലയും കല്‍­പ്പി­ച്ചില്ല.

എ­ന്നാല്‍ സംഭ­വം അ­ന്താ­രാ­ഷ്ട്ര ത­ല­ത്തില്‍ വി­വാ­ദ­മാ­യ­പ്പോള്‍ മു­ഖം ര­ക്ഷി­ക്കാന്‍ പ്ര­സ് കൗണ്‍­സിലി­നോ­ട് അ­ന്വേഷ­ണം ന­ട­ത്താന്‍ സൈന്യം അ­ഭ്യര്‍­ഥിച്ചു. തി­കച്ചും ഏ­ക­പ­ക്ഷീ­യമാ­യ റി­പ്പോര്‍­ട്ടാ­യി­രു­ന്നു സര്‍­ക്കാ­റു­മാ­യി ഒ­ട്ടി നില്‍­ക്കു­ന്ന പ്ര­സ് കൗണ്‍­സില്‍ നല്‍­കി­യ­ത്. പീ­ഢ­ന­ത്തി­ന­രയാ­യ സ്­ത്രീ­കള്‍ വ­സ്­തു­ത­കളും മെ­ഡി­ക്കല്‍ റി­പ്പോര്‍­ട്ടു­കളും നിര­ത്തി പ്ര­സ് കൗണ്‍­സി­ലി­ന് മു­മ്പാ­കെ ന­ടത്തി­യ വി­ശ­ദീ­ക­ര­ണ­ങ്ങള്‍ നി­ഷ്­ക­രു­ണം അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു.

എ­ന്നാല്‍ സം­ഭ­വ­ത്തെയും പ്ര­സ്­കൗണ്‍­സി­ലി­ന്റെ അ­ന്വേ­ഷ­ണ­ത്തെയും 1992 ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍­ട്ട് വി­മര്‍­ശിച്ചു. അ­ന്വേഷ­ണം അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്നു­വെന്ന് എഷ്യാ വാച്ച് വിലയിരുത്തി. പ്രസ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടോ­ടെ രാജ്യം സം­ഭവ­ത്തെ അ­വ­ഗ­ണിച്ചു. കോടതിയില്‍ കുറ്റപ്പത്രം പോലുമെത്തിയില്ല. സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് ഡിവിഷണല്‍ കമ്മിഷര്‍ വജാഅത്ത് ഹബീബുള്ള ജോലിയില്‍ നിന്ന് രാ­ജി­വച്ചു. ഇ­പ്പോള്‍ ഷോ­പ്പി­യാ­നിലും കു­നാന്‍ മ­ണ­ക്കു­ന്നുണ്ട്. അതു­കൊ­ണ്ട് അതീ­വ ജാ­ഗ്ര­ത­യി­ലാ­ണ് ജ­ന­ങ്ങള്‍. ഒ­രു മാ­സ­മാ­യി അ­വര്‍ നി­രന്ത­രം പ്ര­ക്ഷോ­ഭ­ത്തി­ലാണ്. സ­മ­ര­ത്തി­നി­ടെ ചി­ലര്‍­ക്ക് ജീ­വന്‍ വ­രെ ത്യ­ജി­ക്കേ­ണ്ടി വ­ന്നു. വൈ­കാരി­ക ദേ­ശീ­യത­ക്ക് മു­ന്നില്‍ രാ­ജ്യം അ­നീ­തി­ക്ക് കൂ­ട്ടു നില്‍­ക്കു­മ്പോള്‍ അ­തിര്‍­വ­ര­മ്പി­ന­പ്പുറ­ത്ത് അ­ത് മു­ത­ലെ­ടു­ക്കാന്‍ ഭീ­ക­ര­വാ­ദി­കള്‍ ക­രു­തി­യി­രി­ക്കുന്ന­ത് ന­മ്മു­ടെ ഭ­ര­ണാ­ധി­കാ­രിക­ളെ അ­ലോ­സ­ര­പ്പെ­ടു­ത്താ­ത്ത­തെ­ന്താ­യി­രി­ക്കും.

Advertisement