Administrator
Administrator
ഈ വര്‍ഷം അവസാനത്തോടെ അദ്വാനി പടിയിറങ്ങിയേക്കും
Administrator
Sunday 30th August 2009 2:50pm

advani-30-rwന്യൂദല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ലോകസഭ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് അദ്വാനി താഴെയിറങ്ങിയേക്കും. അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിന് മുമ്പായി സ്ഥാന കൈമാറ്റം നടത്താനാണ് ആര്‍.എസ്.എസ് പദ്ധതി. ഈ വര്‍ഷമവസാനമാണ് അടുത്ത പാര്‍ലിമെന്റ് സമ്മേളനം. സ്ഥാനമൊഴിയാനുള്ള ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആവശ്യം അദ്വാനി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഉപദേശകന്‍ എന്ന നിലയിലായിരിക്കും അദ്വാനി നിയോഗിക്കപ്പെടുക.

രാജ്‌നാഥ് സിങിനു പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനവും ഒഴിയേണ്ടി വരുമെന്നാണ് സൂചന. പാര്‍ട്ടി പ്രസിഡണ്ടായി പുറത്ത് നിന്നുള്ള ചിലരെ അവരോധിക്കാനുള്ള നീക്കവുമുണ്ട്.

അദ്വാനിക്ക് പിന്‍ഗാമിയായി സുഷമസ്വരാജിനെയും രാജ്‌നാഥ് സിങിന് പകരമായി അരുണ്‍ ജെയ്റ്റ്‌ലിയെ തിരഞ്ഞെടുക്കാനുമാണ് ആര്‍.എസ്.എസിന്റെ പദ്ധതി. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയരുകയാണെങ്കില്‍ ഡല്‍ഹിക്ക്് പുറത്ത് നിന്നും നേതാക്കളെ കണ്ടെത്താനാണ് നീക്കം.

അതേസമയം രാവിലെ അദ്വാനിയുടെ വസതിക്ക് മുമ്പില്‍ എല്‍.കെ അദ്വാനിക്ക് കീഴില്‍ പാര്‍ട്ട്ി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് മദന്‍ദാസ് ദേവി മാധ്യമങ്ങളോട് പറഞ്ഞത്.

Advertisement