Administrator
Administrator
ആസി­യന്‍­ കരാര്‍­ ആര്‍­ക്കു­വേണ്ടി?­
Administrator
Sunday 16th August 2009 7:54am
  • കെ രാ­ജേന്ദ്രന്‍­

palm-oil-rw2007 ജ­നു­വ­രി­ 10 മു­തല്‍­ 15 വ­രെ­ ഫി­ലി­പ്പീ­ന്‍സി­ലെ­ ഡെ­മ്പു­വില്‍­ ന­ട­ന്ന­ 12-ാ­മ­ത്­ ആ­സി­യ­ന്‍ സ­മ്മേ­ള­ന­ത്തില്‍­ മു­ഖ്യ­ചര്‍­ച്ചാ­വി­ഷ­യം­ ഇ­ന്ത്യ­-­ആ­സി­യ­ന്‍ സ്വ­ത­ന്ത്ര­വാ­ണി­ജ്യ­ ക­രാ­റാ­യി­രു­ന്നു.­ അ­ന്ന്­ സ­മ്മേ­ള­ന­ത്തി­ലെ­ വി­ശി­ഷ്ടാ­തി­ഥി­യാ­യി­ പ്ര­ധാ­ന­മ­ന്ത്രി­ മ­ന്‍മോ­ഹ­ന്‍സി­ങ്ങ്­ പ­ങ്കെ­ടു­ത്തു.­ ഡെ­മ്പു­വി­ലെ­ ക­­വ­ന്‍ഷ­ണല്‍­ സെ­ന്റ­റില്‍­ ത­ടി­ച്ചു­കൂ­ടി­യ­വ­രില്‍­ ബ­ഹു­ഭൂ­രി­പ­ക്ഷ­വും­ ആ­സി­യ­ന്‍ രാ­ജ്യ­ങ്ങ­ളി­ലെ­ മ­ന്ത്രി­മാ­രോ­ ഉ­ദ്യോ­ഗ­സ്ഥ­രോ­ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ ആ­യി­രു­ന്നി­ല്ല.­ അ­വി­ട­ങ്ങ­ളി­ലെ­ വ്യ­വ­സാ­യ­വാ­ണി­ജ്യ­ പ്ര­മു­ഖ­രും­ തോ­ട്ടം­ മു­ത­ലാ­ളി­മാ­രും­ മ­റ്റു­മാ­യി­രു­ന്നു.­ ഈ­ ലേ­ഖ­ക­ന്‍ ഉള്‍­പ്പെ­ടെ­യു­ള്ള­ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്ക്­ മ­ന്ത്രി­ത­ല­ ഉ­ച്ച­കോ­ടി­യു­ടെ­ വി­വ­ര­ങ്ങള്‍­ ല­ഭ്യ­മാ­യ­തും­ ഇ­വ­രില്‍­നി­ന്നാ­യി­രു­ന്നു.­

ജനു­വരി­ 14ന്­ അന്നത്തെ വാ­ണി­ജ്യ­മന്ത്രി­ കമല്‍­നാ­ഥ്­ ഇന്ത്യന്‍­ മാ­ധ്യ­മപ്രവര്‍­ത്തകര്‍­ക്കാ­യി­ കോ­സ്റ്റബെല്ല ഹോ­ട്ടലില്‍­ നടത്തി­യ വാര്‍­ത്താ­സമ്മേളനത്തില്‍­ നല്‍­കി­യ ഒരു­ ഉറപ്പ്­ ഈ­ ഘട്ടത്തില്‍­ ഏറെ പ്രസക്തമാ­കു­ന്നു.­ “”നെഗറ്റീ­വ്­ ലിസ്റ്റി­ലും­ സെന്‍­സി­റ്റീ­വ്­ ലി­സ്റ്റി­ലു­മു­ള്ള ഉല്‍­പ്പന്നങ്ങള്‍­ ഏതെല്ലാ­മെന്ന്­ ഇപ്പോള്‍­ വെളി­പ്പെടു­ത്താ­നാ­കി­ല്ല.­ എന്നാല്‍,­ അന്തി­മകരാ­റില്‍­ ഒപ്പു­വയ്­ക്കു­ന്നതി­നു­മു­മ്പ്­ വി­ശദമാ­യ ചര്‍­ച്ചയ്­ക്കാ­യി­ സര്‍­ക്കാര്‍­ ഉല്‍­പ്പന്നപ്പട്ടി­ക പരസ്യ­പ്പെടു­ത്തും.­ കൂ­ലങ്കഷമാ­യ ചര്‍­ച്ചയ്­ക്കു­ശേഷം­ മാ­ത്രമേ അന്തി­മകരാ­റില്‍­ ഒപ്പു­വയ്­ക്കൂ.­”­ ഈ­ വി­ഷയം­ ഇതു­വരെ ഇന്ത്യന്‍­ പാര്‍­ലമെന്റില്‍­ ചര്‍­ച്ചചെയ്­തി­ട്ടി­ല്ല.­ നെഗറ്റീ­വ്­ ലി­സ്റ്റ്­ സം­സ്ഥാ­ന സര്‍­ക്കാ­രി­ന്­ കൈമാ­റു­മെന്ന്­ പ്രധാ­നമന്ത്രി­ മു­ഖ്യ­മന്ത്രി­യെ അറി­യി­ച്ചി­രി­ക്കു­ന്നു.­ എന്നാല്‍,­ നെഗറ്റീ­വ്­ ലി­സ്റ്റില്‍­ പു­തി­യ ഉല്‍­പ്പന്നങ്ങളെ ഉള്‍­ക്കൊ­ള്ളി­ക്കാ­നാ­കി­ല്ല എന്നതാ­ണ്­ സര്‍­ക്കാ­രി­ന്റെ ഉറച്ച നി­ലപാ­ട്.­ കേന്ദ്രസര്‍­ക്കാ­രി­ന്റെ ഒളി­ച്ചു­കളി­ വ്യ­ക്തമാ­ണ്.­ അന്തി­മകരാ­റില്‍­ ഒപ്പി­ടു­ന്നതി­ന്റെ ആഴ്­ചകള്‍­ക്കു­മു­മ്പാ­ണ്­ ദൂ­രവ്യാ­പക പ്രത്യാ­ഘാ­തങ്ങള്‍­ ഉണ്ടാ­ക്കി­യേക്കാ­വു­ന്ന ഗൗ­രവതരമാ­യ ഈ­ വി­ഷയത്തെക്കു­റി­ച്ച്­ ഇപ്പോള്‍­ ചര്‍­ച്ച നടക്കു­ന്നത്.­ അതും­ പാര്‍­ലമെന്റി­നു­പു­റ­ത്ത്.­

എന്നാല്‍,­ കരാറി­ന്റെ ഗുണഭോ­ക്താ­ക്കളാ­കാന്‍­ പോ­കു­ന്ന ആസി­യന്‍­ രാ­ജ്യ­ങ്ങള്‍­ എത്ര ദീര്‍­ഘവീ­ക്ഷണത്തോ­ടെയാ­ണ്­ ഈ­ വി­ഷയത്തെ സമീ­പി­ച്ചതെന്ന്­ ഈ­ അവസാ­ന നി­മി­ഷങ്ങളി­ലെങ്കി­ലും­ ആലോ­ചി­ക്കു­ന്നത്­ നന്നാ­യി­രി­ക്കും.­ ഏഷ്യ­യി­ലെ സമ്പന്നരാജ്യ­ങ്ങളി­ലൊ­ന്നാ­യ മലേഷ്യ­ – മലേഷ്യ­യി­ലെ വന്‍­കി­ട വ്യ­വസാ­യി­കളും­ തോ­ട്ടം­ മു­തലാ­ളി­മാ­രും­ – യാ­ണ്­ ഇന്ത്യ­-ആസി­യന്‍­ സ്വ­തന്ത്രവാ­ണി­ജ്യ­ കരാ­റി­ലൂ­ടെ ഏറ്റവും­ നേട്ടമു­ണ്ടാ­ക്കാന്‍­ പോ­കു­ന്ന രാ­ജ്യം.­ മലേഷ്യന്‍­ നി­യമനിര്‍­മാ­ണസഭ രാ­ജ്യ­ത്തി­നകത്തെ രാ­ഷ്ട്രീ­യ പ്രതി­സന്ധി­കള്‍­ക്കി­ടയി­ലും­ ഈ­ വി­ഷയം­ പലതവണ വി­ശദമാ­യി­ ചര്‍­ച്ചചെയ്­തു.­ മാ­ത്രമല്ല,­ ആസി­യന്‍­ സ്വ­തന്ത്രവ്യാ­പാ­ര കരാര്‍­ പ്രയോ­ജനപ്പെടു­ത്തി­ ഇന്ത്യ­യി­ലേക്ക്­ വന്‍­തോ­തില്‍­ പാ­മോ­യില്‍­ കയറ്റി­ അയക്കു­ന്നതി­നാ­യു­ള്ള ബൃ­ഹദ്­പദ്ധതി 2007ല്‍­ തയ്യാ­റാ­ക്കി.­ മലേഷ്യന്‍­ പാ­മോ­യില്‍­­ പ്രൊ­മോ­ഷന്‍­ കൗ­സി­ലി­നാ­ണ്­ ഈ പദ്ധതി­ നിര്‍­വഹണത്തി­ന്റെ ചു­മതല.­ 2007ല്‍­ മലേഷ്യ­ 40 ലക്ഷം­ ഹെക്ടറി­ലാ­ണ്­ പാമോ­യില്‍­ ഉല്‍­പ്പാ­ദി­പ്പി­ക്കു­ന്ന എണ്ണപ്പന കൃ­ഷി­ചെയ്­തി­രു­ന്നത്.­ ഇപ്പോള്‍­ എണ്ണപ്പനകൃ­ഷി­ 80 ലക്ഷം­ ഹെക്ടറി­ലേക്ക്­ വ്യാ­പി­പ്പി­ക്കാ­നാ­ണ്­ മലേഷ്യന്‍­ സര്‍­ക്കാര്‍­ ഉദ്ദേശി­ക്കു­ന്നത്.­ മറ്റ്­ കൃ­ഷി­കളെല്ലാം­ വെട്ടി­നി­രത്തി­ കര്‍­ഷകര്‍­ ഇപ്പോള്‍­ വന്‍­തോ­തില്‍­ എണ്ണപ്പനകൃ­ഷി­യി­ലേക്ക്­ മാ­റി­യി­രി­ക്കു­കയാ­ണ്.­ മലേഷ്യ­യി­ലെ സാം­ബയില്‍­വച്ച്­ കഴി­ഞ്ഞവര്‍­ഷം­ എണ്ണപ്പനകൃ­ഷി­യി­ലേക്ക്­ മാ­റി­യ ഒരു­ കര്‍­ഷകനെ ഈ­ ലേഖകന്‍­ പരി­ചയപ്പെട്ടു.­ “”ഇന്ത്യ­യെ പ്രതീ­ക്ഷി­ച്ചാ­ണ്­ ഈ­ മാ­റ്റം.­ ഇന്ത്യ­-ആസി­യന്‍­ സ്വ­തന്ത്രവാ­ണി­ജ്യ­ കരാര്‍­ യാ­ഥാര്‍­ഥ്യ­മാ­കു­ന്നതോ­ടെ ഒരു­ നയാ­പൈസപോ­ലും­ തീ­രു­വയി­ല്ലാ­തെ നി­ങ്ങളു­ടെ രാ­ജ്യ­ത്തി­ലേക്ക്­ പാ­മോ­യില്‍­ കയറ്റി­ അയക്കാ­നാ­കു­മെന്നാ­ണ്­ ഞങ്ങളു­ടെ നേതാ­ക്കള്‍­ പറയു­ന്നത്”.­

2006ല്‍­ ശു­ദ്ധീ­കരി­ച്ച പാ­മോ­യി­ലിന്റെ ഇറക്കു­മതി­ത്തീ­രു­വ 90 ശതമാ­നവും­ ശു­ദ്ധീ­കരി­ക്കാ­ത്ത പാമോ­യി­ലി­ന്റെ തീ­രു­വ 80 ശതമാ­നവും­ ആയി­രു­ന്നു.­ 2009 ജനു­വരി­യില്‍­ ശു­ദ്ധീ­കരി­ച്ച പാ­മോ­യിലി­ന്റെയും­ ശു­ദ്ധീ­കരി­ക്കാ­ത്ത പാമോ­യി­ലി­ന്റെയും­ ഇന്ത്യ­യി­ലെ ഇറക്കു­മതി­ത്തീ­രു­വ ­ വട്ടപ്പൂ­ജ്യമാ­യി­ ചു­രു­ങ്ങി.­ സാം­ബയി­ലെ കര്‍­ഷകന്റെ വാ­ക്കു­കള്‍­ പൂര്‍­ണമാ­യും­ യാ­ഥാര്‍­ഥ്യ­മാ­യി­രി­ക്കു­ന്നു.­ ­ 2007ലെ മലേഷ്യന്‍­ പാ­മോ­യി­ലി­ല്‍­ പ്രൊ­മോ­ഷന്‍­ കൗ­സി­ലി­ന്റെ വാര്‍­ഷി­ക റി­പ്പോര്‍­ട്ട്­ വെബ്‌­സൈറ്റില്‍­ ലഭ്യ­മാ­ണ്.­ കേന്ദ്രസര്‍­ക്കാരി­നു­മു­ന്നില്‍­ അവര്‍­ വച്ച ഓ­രോ­ ആവശ്യ­വും­ വാര്‍­ഷി­ക റി­പ്പോര്‍­ട്ടില്‍­ അക്കമി­ട്ട്­ നി­രത്തി­യി­ട്ടു­ണ്ട്.­ പാമോ­യില്‍­ പ്രൊ­മോ­ഷന്‍­ കൗ­­സി­ലി­ന്റെ 2007ലെ വാര്‍­ഷി­ക റി­പ്പോര്‍­ട്ടി­ലെ 32-ാം­ പേജി­ലെ ചി­ല വരി­കള്‍­ ഉദ്ധരി­ക്കട്ടെ: “പി­ആര്‍­ എക്‌­സൈസ്­ (ഫെബ്രു­വരി­ 8-9)­ ഇന്ത്യാ­ ഗവ­മെന്റി­ലെ ഉദ്യോ­ഗസ്ഥരു­മാ­യു­ള്ള ബന്ധം­ ശക്തി­പ്പെടു­ത്തു­ന്നതി­നാ­യി­ രണ്ടു­തവണ മലേഷ്യന്‍­ പാ­മോ­യില്‍­ പ്രൊ­മോ­ഷന്‍­ കൗ­സില്‍­ പ്രതി­നി­ധി­കള്‍­ ഡല്‍­ഹി­യി­ലെത്തി.­ ഇന്ത്യ­യി­ലെ പൊ­തു­വി­തരണ സമ്പ്രദാ­യത്തി­ലൂ­ടെ പാ­മോ­യില്‍­ വി­തരണം­ചെയ്യു­ക എന്നതാ­യി­രു­ന്നു­ ലക്ഷ്യം.’ “പി­ആര്‍­ എക്‌­െൈസസ്­ (മാര്‍­ച്ച്­ 13-15)­ ഇന്ത്യ­യി­ലെ പൊ­തു­വി­തരണ സമ്പ്രദാ­യത്തെ പ്രയോ­ജനപ്പെടു­ത്തി­ പാമോ­യി­ലി­ന്റെ ഇറക്കു­മതി­ വര്‍­ധി­പ്പി­ക്കാന്‍­ ലക്ഷ്യ­മി­ട്ട്­ സ്റ്റേറ്റ്­ ട്രേഡി­ങ്­ കോര്‍­പറേഷന്‍­ ഉദ്യോ­ഗസ്ഥരു­മാ­യി­ ചര്‍­ച്ച നടത്തി.­ മലേഷ്യന്‍­ കമ്പനി­കളു­മാ­യി­ സഹകരി­ച്ച്­ പ്രവര്‍­ത്തി­ക്കാന്‍­ എസ്­ടി­സി­ ഉദ്യോ­ഗസ്ഥര്‍­ താല്‍­പ്പര്യം­ പ്രകടി­പ്പി­ച്ചു.’­ രണ്ട്­ ആവശ്യ­ങ്ങളാ­ണ്­ മലേഷ്യന്‍­ പാ­മോ­യില്‍­ പ്രൊ­മോ­ഷന്‍­ കൗ­­സില്‍­ മു­ന്നോ­ട്ടു­വച്ചത്­: 1.­ പാമോ­യി­ലി­ന്റെ ഇറക്കു­മതി­ത്തീ­രു­വ ഇന്ത്യ­ പൂര്‍­ണമാ­യും­ എടു­ത്തു­കളയണം.­ 2.­ ഇന്ത്യന്‍­ പൊ­തു­വി­തരണ സമ്പ്രദാ­യം­ മലേഷ്യന്‍­ പാ­മോ­യി­ലി­നാ­യി­ തു­റന്നു­കൊ­ടു­ക്കണം.­ ഇറക്കു­മതി­ ചെയ്യു­ന്ന പാ­മോ­യില്‍­ സബ്‌­സി­ഡി­യോ­ടെ റേഷന്‍­ കടകളി­ലൂ­ടെ വി­തരണം­ചെയ്യണം.­ ഈ­ ആവശ്യ­ങ്ങളോ­ട്­ കേന്ദ്രസര്‍­ക്കാ­ര്‍­ എങ്ങനെയാ­ണ്­ പ്രതി­കരി­ച്ചത്­ എന്നു­നോ­ക്കാം­: 1.­ പാ­മോ­യി­ലി­ന്റെ ഇറക്കു­മതി­ത്തീ­രു­വ പൂര്‍­ണമാ­യും­ എടു­ത്തു­കളയണമെന്ന ആവശ്യം­ ആസി­യന്‍­ കരാ­റില്‍­ ഒപ്പി­ടു­ന്നതി­നു­മു­മ്പു­തന്നെ കേന്ദ്രം­ അം­ഗീ­കരി­ച്ചി­രു­ന്നു.­ 2007ലാ­ണ്­ മലേഷ്യന്‍­ സര്‍­ക്കാര്‍­ ഇന്ത്യന്‍­വി­പണി­ ലക്ഷ്യ­മി­ട്ടു­കൊ­ണ്ട്­ ബൃ­ഹദ്­പദ്ധതി­ ആവി­ഷ്­കരി­ച്ചതെന്ന്­ ഓര്‍­ക്കു­ക.­ അന്നു­മു­തല്‍­ ഘട്ടം­ഘട്ടമാ­യി­ പാ­മോ­യി­ലി­ന്റെ ഇറക്കു­മതി­ത്തീ­രു­വ കേന്ദ്രസര്‍­ക്കാര്‍­ വെട്ടി­ക്കു­റച്ചത്­ ആരു­ടെ താല്‍­പ്പര്യം­ സം­രക്ഷി­ക്കാന്‍­വേണ്ടി­യാ­ണ്?­ 2.­ പാ­മോ­യില്‍­ സ­ബ്‌­സി­ഡി­യോ­ടെ­ ഇ­ന്ത്യ­ന്‍ റേ­ഷ­ന്‍ ക­ട­ക­ളില്‍­ വി­ത­ര­ണം­ചെ­യ്യ­ണ­മെ­ന്ന­താ­ണ്­ മ­ലേ­ഷ്യ­യു­ടെ­ മ­റ്റൊ­രു­ പ്ര­ധാ­ന­ ആ­വ­ശ്യം.­ 2008 ജൂ­ലൈ­യില്‍­ കേ­ന്ദ്ര­ ഭ­ക്ഷ്യ,­ പൊ­തു­വി­ത­ര­ണ­ മ­ന്ത്രാ­ല­യം­ ഒ­രു­ ഉ­ത്ത­ര­വ്­ പു­റ­ത്തി­റ­ക്കി.­ ഇ­റ­ക്കു­മ­തി­ചെ­യ്യു­ന്ന­ പാ­മോ­യി­ലി­ന്­ കി­ലോ­യ്­ക്ക്­ 15 രൂ­പ­യു­ടെ­ സ­ബ്‌­സി­ഡി­ നല്‍­കി­ക്കൊ­ണ്ട്­ പൊ­തു­വി­ത­ര­ണ­ സ­മ്പ്ര­ദാ­യ­ത്തി­ലൂ­ടെ­ വി­ത­ര­ണം­ചെ­യ്യു­മെ­ന്ന്­ അ­റി­യി­ച്ചു­കൊ­ണ്ടു­ള്ള­താ­ണ്­ ഈ­ ഉ­ത്ത­ര­വ്.­ ദാ­രി­ദ്ര്യ­രേ­ഖ­യ്­ക്ക്­ താ­ഴെ­യു­ള്ള­വര്‍­ക്കു­ മാ­ത്ര­മ­ല്ല,­ മു­ക­ളി­ലു­ള്ള­വര്‍­ക്കും­ ഈ­ ആ­നു­കൂ­ല്യം­ ല­ഭി­ക്കും.­ ഇ­ന്ത്യ­യില്‍­ ഉല്‍­പ്പാ­ദി­പ്പി­ക്കു­ന്ന­ പാ­മോ­യി­ലി­ന്­ ഈ­ ആ­നു­കൂ­ല്യ­മി­ല്ല.­ ഇ­റ­ക്കു­മ­തി­ചെ­യ്യു­ന്ന­ പാ­മോ­യി­ലി­നു­മാ­ത്ര­മേ­ സ­ബ്‌­സി­ഡി­യു­ള്ളൂ.­ അ­ങ്ങ­നെ­യെ­ങ്കില്‍­ ഇ­ന്ത്യ­ന്‍ ഭ­ക്ഷ്യ­യെ­ണ്ണ­യാ­യ­ വെ­ളി­ച്ചെ­ണ്ണ­യും­ സ­ബ്‌­സി­ഡി­യോ­ടെ­ റേ­ഷ­ന്‍ക­ട­ക­ളില്‍­ വി­ത­ര­ണം­ചെ­യ്യ­ണ­മെ­ന്ന്­ കേ­ര­ളം­ ആ­വ­ശ്യ­പ്പെ­ട്ടു.­ കേ­ന്ദ്രം­ ഒ­രു­ പ­ടി­കൂ­ടി­ മു­ന്നോ­ട്ടു­പോ­യി­ പാ­മോ­യില്‍­ സ­ബ്‌­സി­ഡി­ 15 രൂ­പ­യില്‍­നി­ന്ന്­ 25 രൂ­പ­യാ­യി­ ഉ­യര്‍­ത്തു­ക­യാ­ണ്­ ചെ­യ്­ത­ത്.­ വി­ദേ­ശി­യാ­യ­ പാ­മോ­യി­ലി­ന്­ നല്‍­കു­ന്ന­ 25 രൂ­പ­യു­ടെ­ സ­ബ്‌­സി­ഡി­ എ­ന്തു­കൊ­ണ്ട്­ സ്വ­ദേ­ശി­യാ­യ­ വെ­ളി­ച്ചെ­ണ്ണ­യ്­ക്ക്­ നല്‍­കി­ക്കൂ­ടാ­?­

2007ല്‍­ മലേഷ്യന്‍­ പാ­മോ­യില്‍­ പ്രൊ­മോ­ഷന്‍­ കൗ­സില്‍­ “പൊ­തു­ജനസമ്പര്‍­ക്ക’­ പരി­പാ­ടി­കള്‍­ക്കാ­യി­ 15.­8 ദശലക്ഷം­ മലേഷ്യന്‍­ റിം­ഗി­റ്റ്­ (ഏതാ­ണ്ട്­ 24 കോ­ടി­ ഇന്ത്യന്‍­ രൂ­പ)­ ആണ്­ ചെലവഴി­ച്ചത്.­ 2008ലെയും­ 2009ലെയും­ കണക്കു­കള്‍­ ലഭ്യ­മല്ല.­ എന്താ­യാ­ലും­ 2007ലെ തു­കയേക്കാള്‍­ ഒട്ടും­ കു­റയി­ല്ലെന്ന്­ ഉറപ്പ്.­ ലോ­കത്തെ ഏറ്റവും­ വലി­യ തു­റന്ന വി­പണി­യാ­യ ഇന്ത്യ­യി­ലാ­ണ്­ ഏറ്റവു­മധി­കം­ തു­ക “പൊ­തു­ജനസമ്പര്‍­ക്കം’­ എന്ന പേരില്‍­ ചെലവഴി­ച്ചത്.­ മലേഷ്യ­യില്‍­നി­ന്നു­ള്ള പാ­മോ­യി­ലി­ന്റെമാ­ത്രം­ കാ­ര്യ­മാ­ണി­ത്.­ പാ­മോ­യി­ലി­നെപ്പോ­ലെ ആസി­യന്‍­ കരാ­റി­ലെ­ വ്യ­വസ്ഥകളനു­സരി­ച്ച്­ കു­റഞ്ഞ തീ­രു­വയോ­ടെ ഇറക്കു­മതി­ ചെയ്യാന്‍­പോ­കു­ന്ന ഓ­രോ­ ഉല്‍­പ്പന്നങ്ങള്‍­ക്കു­പി­റകി­ലും­ ഇത്തരം­ “പൊ­തു­ജനസമ്പര്‍­ക്ക’­ ഇടപാ­ടു­കള്‍­ നടന്നി­ട്ടു­ണ്ട്.­ പ്രധാ­നമന്ത്രി­ രൂ­പീ­കരി­ക്കു­ന്ന പ്രത്യേ­കസമി­തി­ ആസി­യന്‍­ സ്വ­തന്ത്രവാ­ണി­ജ്യ­ കരാ­റി­നു­പി­റകില്‍­ നടന്ന കോ­ടി­കളു­ടെ അഴി­മതി­യെക്കു­റി­ച്ചാ­ണ്­ അന്വേ­ഷി­ക്കേണ്ടത്.­ ഇത്തരമൊ­രു­ അന്വേ­ഷണം­ നടത്തി­യാല്‍­ ആരു­ടെ താല്‍­പ്പര്യം­ സം­രക്ഷി­ക്കാന്‍­വേണ്ടി­യാ­ണ്­ ഇന്ത്യന്‍ ആസി­യന്‍­ രാ­ജ്യ­ങ്ങളു­മാ­യി­ സ്വ­തന്ത്രവാ­ണി­ജ്യ­ കരാ­റില്‍­ ഒപ്പു­വയ്­ക്കു­ന്നതെന്ന്­ വ്യ­ക്തമാ­കും.­

ക­ട­പ്പാ­ട്: ദേ­ശാ­ഭി­മാ­നി ദി­ന­പത്രം

Advertisement