ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ ഗെയിം ഡെവലപ്പര്‍ സിന്‍ഗ ബാഗ്ലൂരില്‍ സ്റ്റുഡിയോ തുടങ്ങുന്നു. സിന്‍ഗയുടെ യു.എസിന് പുറത്തുള്ള ഏറ്റവും വലിയ സ്റ്റുഡിയോ ആണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

100ഓളം ജോലിക്കാരുള്ള സിന്‍ഗയുടെ ഓഫീസ് ഒരുവര്‍ഷമായി ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സ്റ്റുഡിയോയില്‍ ഏകദേശം 200ഓളം സ്റ്റാഫുകളുണ്ടാവും. ബോളിവുഡിലെ അനുഭവസമ്പന്നരായ കലാകാരന്‍മാരെയും ഗെയിം ഡിസൈനേഴ്‌സിനെയും സ്റ്റുഡിയോയിലേക്ക് റിക്രൂട്ട് ചെയ്യും.

ഫാം വില്ലെ, സിറ്റി വില്ലെ, മാഫിയ വാര്‍സ് തുടങ്ങിയ ഗെയിംസുകളിലൂടെ സിന്‍ഗ പ്രശസ്തമാണ്. ഈ ഗ്രൂപ്പിന് സഹായം നല്‍കാനായി ഇന്ത്യ എന്‍ജിനിയേഴ്‌സ്, പ്രൊഡക്ട് മാനേജേഴ്‌സ്, ഗെയിം ഡിസൈനേഴ്‌സ് തുടങ്ങിയവരെ റിക്രൂട്ട് ചെയ്തുനല്‍കുന്നുണ്ട്.

20.9 മില്ല്യണ്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും, 1.5 മില്ല്യന്‍ ഗെയിം പ്ലേയേഴ്‌സുമുള്ളതിനാലാണ് ഇന്ത്യയിലെ മാര്‍ക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുന്നത് സിന്‍ഗ വക്താവ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ടെക്‌നോളജി മേഖലയില്‍ വന്‍ പുരോതഗതി പ്രാപിക്കുമെന്നും അതുവഴി കമ്പനിയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും സിന്‍ഗയുടെ ഇന്ത്യയിലെ മാനേജര്‍ ഷാന്‍ കടവില്‍ അറിയിച്ചു.