എഡിറ്റര്‍
എഡിറ്റര്‍
സിംഗാ ഡോട്ട് കോമില്‍ ഫേസ്ബുക്ക് ആഡ്‌സ്
എഡിറ്റര്‍
Monday 25th June 2012 11:41am

ഓണ്‍ലൈന്‍ ഗെയിം സൈറ്റായ സിംഗാ ഡോട്ട് കോമില്‍ (zynga.com) ഇനിമുതല്‍ ഫേസ്ബുക്ക് ആഡ്‌സ്‌ കാണാം.

ഇതിനായി പുതിയ നിയമങ്ങളൊന്നും ഫേസ്ബുക്കോ സിംഗയോ കൊണ്ടുവന്നിട്ടില്ല. സിംഗാ ഡോട്ട് കോമില്‍ കാണുന്ന ആഡുകള്‍ ഫേസ്ബുക്കിലും തിരിച്ചും കാണാം എന്നതാണ് പ്രത്യേകത.

ഫേസ്ബുക്കില്‍ നിന്നും ലഭിക്കുന്ന ഇന്‍ഫര്‍മേഷന്‍സിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ സിംഗാ ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത.

സ്വന്തമായി അഡ്വര്‍ടൈസിംഗ് നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ആമസോണ്‍ ഡോട്ട് കോം, സാപ്പോസ് ഡോട്ട് കോം എന്നീ സൈറ്റുകള്‍ ഇത്തരത്തില്‍ നെറ്റ്‌വര്‍ക്കിംഗ് നടത്തുന്നുണ്ട്.

പുതിയ ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ ഫേസ്ബുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement