ട്രിപ്പോളി: ലിബിയന്‍ പ്രസിഡന്റ ഗദ്ദാഫി വെടിനിര്‍ത്തലിന് സന്നദ്ധനാണെന്ന് ദക്ഷിണാഫ്രക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ വ്യക്തമാക്കി. ഗദ്ദാഫിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സുമ ഇക്കാര്യം അറിയിച്ചത്. സുമയുടെ പ്രഖ്യാപനം വന്നതിനു ശേഷവും നാറ്റോ ബോംബാക്രമണം തുടര്‍ന്നു.

ഏപ്രിലില്‍ സുമ ട്രിപ്പോളിയില്‍ ഗദ്ദാഫിയുമായി ചര്‍ച്ച നടത്തിയിരുന്നു. വെടിനിര്‍ത്തലിന് അനുകൂലമായ സമീപനമാണ് ഗദ്ദാഫി കൈക്കൊണ്ടതെന്നും സമാധാന ശ്രമങ്ങള്‍ക്ക് ആഫ്രിക്കന്‍ യൂണിയനുമായി അദ്ദേഹം സഹകരിക്കുമെന്നും സുമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനെത്തുടര്‍ന്നും ഗദ്ദാഫി തന്റെ ആക്രമണം തുടരുകയായിരുന്നു.

നാറ്റോ ഇതിനെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ഗദ്ദാഫി അധികാരമൊഴിയുന്നതിന്റെ യാതൊരു തെളിവും സുമയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. ഗദ്ദാഫി സ്ഥാമൊഴിയണമെന്നത് ലിബിയയിലെ വിമതപക്ഷത്തിന്റെ ആവശ്യമാണ്.