എഡിറ്റര്‍
എഡിറ്റര്‍
എഴുത്തുകാരനായ സുഹൈര്‍ കുത്ബിയുടെ ശിക്ഷാകാലാവധി സൗദി പകുതിയായി കുറച്ചു
എഡിറ്റര്‍
Tuesday 22nd December 2015 1:28pm

kutbi

സൗദി: സൗദിയില്‍ രാഷ്ട്രീയ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ തടവിലാക്കപ്പെട്ട  സൗദി എഴുത്തുകാരന്‍ സുഹൈബ് കുര്‍തിയുടെ ശിക്ഷാ കാലാവധിയില്‍ ഇളവ് വരുത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

എന്നാല്‍ 15 വര്‍ഷത്തേക്ക് ഇദ്ദേഹത്തെ പുസ്തകങ്ങള്‍ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. 26000 സൗദി റിയാലാണ് പിഴ ചുമത്തിയത്. എന്നാല്‍ എന്തൊക്കെ വകുപ്പുകളാണ് കുത്ബിക്ക് മേല്‍ ചുമത്തിയതെന്ന് വ്യക്തമല്ല.

സൗദിയില്‍ രാഷ്ട്രീയപരിഷ്‌ക്കരണം ആവശ്യമാണെന്ന പ്രസ്താവന ടെലിവിഷനില്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതാണ് കേസിന് ആധാരം. 62 കാരനായ ഇദ്ദേഹം മനുഷ്യാവകാശപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ആണ്.

വിവാദപരമായ പരാമര്‍ശം നടത്തിയെന്ന പേരില്‍ 1990 ന് ശേഷം മൂന്ന് തവണ ഇദ്ദേഹത്തിന് ഭരണകൂടം പിഴ ചുമത്തിയിരുന്നു. സൗദിയിലെ ജയിലുകളുടെ അവസ്ഥയില്‍ മാറ്റം വരുത്തണമെന്ന രാഷ്ട്രീയ സാഹചര്യം മാറേണ്ടതുണ്ടെന്നുമുള്ള പ്രസ്താവന വിവാദമായിരുന്നു.

മാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ മീഡിയകള്‍ വഴിയോ ഇത്തരം കാര്യങ്ങള്‍ പറയരുതെന്നും ഇദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ 22 ാം തിയതി ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയില്‍ സൗദിയിലെ മത രാഷ്ട്രീയ സാഹചര്യത്തില്‍ കാതലായ മാറ്റം വരുത്തണമെന്നുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഇദ്ദേഹം പറകായായിരുന്നു.

ഇത് സമൂഹമാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ 15 നാണ് ഇദ്ദേഹത്തെ മക്കയിലെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement