ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് കൂടുതല്‍ സവിശേഷതകള്‍കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തയാഴ്ചമുതലാവും ഇത് ലഭ്യമായിത്തുടങ്ങുകയെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. കമ്പനി ഓഫീസായ സിയാറ്റിലില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയത്.

40പേര്‍ അടങ്ങുന്ന ഒരു സംഘം സിയാറ്റില്‍ ഓഫീസില്‍ ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്നും സ്യുകര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫെഡ് ഓഫീസിനെക്കൂടാതെ ഫേസ് ബുക്കിന്റെ എഞ്ചിസീയറിംഗ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് അമേരിക്കയുടെ വടക്കുഭാഗത്തുള്ള തുറമുഖനഗരമായ സിയാറ്റിലാണ്.

Subscribe Us:

അടുത്തിടെയായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മേഖലയിലെ മറ്റ് വമ്പന്മാായ ഗൂഗിള്‍, യാഹു എന്നിവയില്‍നിന്നുള്ള മത്‌സരങ്ങള്‍ നേരിടുന്ന ഫേസ്ബുക്ക് മൊബൈല്‍, ടാബ്‌ലറ്റുകള്‍ വഴിയുള്ള തങ്ങളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുക്കര്‍ബര്‍ഗിന്റെ അഭപ്രായത്തെക്കുറിച്ച് കമ്പനിയുടെ വക്താക്കള്‍ ഒന്നും പറഞ്ഞിട്ടില്ല. ബുധനാഴ്ചയാണ് സ്യുക്കര്‍ബര്‍ഗ് പ്രഖ്യാപനംനടത്തിയത്.