ലണ്ടന്‍: താന്‍ ഫെയ്‌സ്ബുക്ക് തുടങ്ങിയത് സ്ത്രീകളെ വശീകരിക്കാനല്ലെന്ന് ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ സകര്‍ബര്‍ഗ് പറഞ്ഞു.’ ദ സോഷ്യല്‍ നെറ്റ് വര്‍ക്ക്’ എന്ന ചിത്രത്തിന്റെ പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാമുകി ഉപേക്ഷിച്ചുപോയ യുവാവ് സ്ത്രീകളെ വശീകരിക്കുന്നതിനായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് തുടങ്ങുന്നതാണ് പ്രമേയം. തന്റെ സഹപ്രവര്‍ത്തകരോടൊപ്പം സിനിമ കണ്ട സകര്‍ബര്‍ഗ് എന്ന 26കാരന്‍ ചിത്രത്തെ ‘വലിയ തമാശ’ എന്നാണ് വിശേഷിപ്പിച്ചത്.

അവരുടെ വീക്ഷണം വളരെ രസകരമാണ്. താനുപയോഗിക്കുന്ന ടീഷര്‍ട്ടുപോലും അവര്‍ ചിത്രീകരിച്ചത് ശരിയല്ല. അതായത് എന്നെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും തെറ്റായാണ് കൊടുത്തിരിക്കുന്നത്. എനിക്ക് സ്ത്രീകളുമായി ബന്ധമുണ്ടാക്കാനാണ് ഫെയ്‌സ്ബുക്ക് തുടങ്ങിയതുതന്നെ എന്ന തരത്തിലാണ് അവര്‍ സിനിമയിലൂടെ പറയുന്നത്. ഇപ്പോള്‍ എനിക്കുള്ള കാമുകി ഫെയ്‌സ്ബുക്ക് തുടങ്ങുന്നതിനുമുന്‍പുള്ളതാണെന്നും ഞാന്‍ പറയാനാഗ്രഹിക്കുന്നു. സകര്‍ബര്‍ഗ് പറയുന്നു.