എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക അഭയാര്‍ത്ഥികളുടെ നാടാണ് ; ട്രംപിനെതിരെ ആഞ്ഞടിച്ച് സുക്കര്‍ബര്‍ഗ്
എഡിറ്റര്‍
Saturday 28th January 2017 2:38pm
സുക്കര്‍ബര്‍ഗ്

സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത്. ട്രംപിന്റെ അഭിയാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കും മെക്‌സിക്കന്‍ ബോര്‍ഡറില്‍ മതിലുണ്ടാക്കാനുള്ള പദ്ധതികള്‍ക്കും എതിരെയാണ് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ ആഞ്ഞടിച്ചത്.

രാജ്യത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവിനെ നിയന്ത്രിക്കുക, ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ വരുന്നത് തടയുക തുടങ്ങിയ ഉത്തരവുകളില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ഇതിനെതിരെയാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്.

രാജ്യത്തിന്റെ സുരക്ഷ വളരെ പ്രധാനമാണ്. എന്നാല്‍, അത് ഉറപ്പ് വരുത്തേണ്ടത് യഥാര്‍ത്ഥത്തില്‍ ഭീഷണിയാകുന്നവരെ കണ്ടെത്തിയാണ് എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്. അമേരിക്ക അഭയാര്‍ത്ഥികളുടെ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: കോഴിക്കോട് ഇതര മതക്കാരിയെ വിവാഹം ചെയ്തതിന് യുവാവിന് കുടുംബത്തിന്റെ ക്രൂരമര്‍ദ്ദനം ; ക്രൂരതയ്ക്ക് പോലീസിന്റെ ഒത്താശയും


തന്റെ പൂര്‍വ്വ പിതാക്കന്മാര്‍ ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ കുടിയേറ്റക്കാരാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭാര്യ പ്രിസിലയുടെ മാതാപിതാക്കള്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും കുടിയേറി വന്നവരാണെന്നും അദ്ദേഹം പറയുന്നുണ്ട്.

അഭയാര്‍ത്ഥികള്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറന്ന് തന്നെയിടണമെന്നും സുക്കര്‍ബര്‍ഗ് ട്രംപിനോട് ആവശ്യപ്പെട്ടു. കുടിയേറി വന്നവരുടെ കഠിനാധ്വാനം രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് മേധാവി വ്യക്തമാക്കി.

Advertisement