കോഴിക്കോട്: കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ക്യാറ്റ്ഫിഷ് ഇനത്തില്‍പ്പെട്ട ശുദ്ധജല മല്‍സ്യത്തെ കണ്ടെത്തി. ‘ഗ്ലൈപ്‌റ്റോതൊറാക്‌സ് മലബാറെന്‍സിസ് ‘വളപട്ടണം നദിയുടെ കൈവഴിയായ ഉരുട്ടിപ്പുഴയില്‍ നിന്നുമാണ് ‘ഗ്ലൈപ്‌റ്റോതോറാക്‌സ്’ വിഭാഗത്തില്‍പ്പെട്ട മല്‍സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.

മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ ഡോ. കെ സി ഗോപിയുടെ നേതൃത്വത്തിലുള്ള സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംഘമാണ് മല്‍സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. 6 സെ.മീ മാത്രമാണ് ഇതിന്റെ നീളം. ഉയര്‍ന്ന ഒഴുക്കുള്ള ആവാസവ്യവസ്ഥയിലാണ് മല്‍സ്യം വളരുന്നത്. പ്രത്യേക ശരീരഘടനയാണ് ഒഴുക്കിനെ അതിജീവിക്കാന്‍ മല്‍സ്യത്തെ സഹായിക്കുന്നത്.

കറുത്ത നിറത്തിലുള്ള മല്‍സ്യത്തിന്റെ പുറത്ത് ഓറഞ്ച്- ചുവപ്പ് നിറത്തില്‍ വരകളുണ്ട്. പുതിയ മല്‍സ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ‘ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ സുട്ടാക്‌സ’ യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.