zoology

കോഴിക്കോട്: സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രം കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ക്കായി പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. 70ഓളം പേര്‍ പങ്കെടുത്തു. അഡീഷണല്‍ ഡയരക്ടര്‍ സി രാധാകൃഷ്ണന്‍, ശാസ്ത്രജ്ഞരായ കെ രാജ്‌മോഹന്‍, ജാഫര്‍ പാലോട്ട് സംസാരിച്ചു.