Categories

Headlines

സ്ലാറ്റന്‍ ഇ­ബ്രഹാ­മോ­വിക് എ സി മി­ലാനില്‍

മി­ലാന്‍: ബാര്‍­സ­ലോ­ണ സ്‌­ട്രൈ­ക്കര്‍ സ്ലാ­റ്റന്‍ ഇ­ബ്ര­ഹ­മോ­വി­ക്ക് എ സി മി­ലാ­നി­ലെ­ത്തി. ബാര്‍­സ­ലോ­ണ ടീം അ­ധി­കൃ­ത­രു­മാ­യി ന­ടത്തി­യ ചര്‍­ച്ച­യ്‌­ക്കൊ­ടു­വി­ലാ­ണ് ഇ­ബ്രഹാ­മോ­വി­ക് മി­ലാ­നി­ലെ­ത്തി­യത്. മി­ലാ­ന്റെ കി­രീ­ട­പ്ര­തീ­ക്ഷ­കള്‍­ക്ക് താ­ര­ത്തി­ന്റെ സാ­ന്നിദ്ധ്യം ക­രു­ത്തു പ­ക­രു­മെ­ന്ന് മി­ലാന്‍ പുതിയ കോ­ച്ച് മ­സി­മിലാനോ അ­ലേ­ഗ്രി പ­റ­ഞ്ഞു.

ഇ­റ്റാ­ലി­യന്‍ ലീ­ഗി­ലെ ഏ­റ്റവും വലി­യ ട്രാന്‍­സ്­ഫ­റാ­ണ് ഇ­തെ­ന്ന് മാ­ധ്യ­മ­ങ്ങ­ങ്ങള്‍ സൂ­ചി­പ്പി­ച്ചു. 30.5 മി­ല്യണ്‍ ഡോ­ള­റി­നാ­ണ് ഇ­ബ്രഹാ­മോ­വി­ക്കി­നെ മി­ലാ­നി­ലെ­ത്തി­ച്ച­തെ­ന്നാണ് റി­പ്പോര്‍­ട്ട്. വൈ­ദ്യ­പരി­ശോ­ധ­ന­ക്കു­ശേ­ഷം താ­രം ടീമി­നൊ­പ്പം ചേ­രു­മെ­ന്ന് ടീം സി ഇ ഒ അ­ഡ്രിയാനോ ഗി­ലാ­നി പ­റ­ഞ്ഞു.

2009 ലാ­യി­രു­ന്നു ഇ­ബ്രഹാ­മോ­വി­ക് ഇന്റര്‍­മി­ലാ­നില്‍ നിന്നും ബാര്‍­സ­യി­ലെ­ത്തി­യത്. എ­ന്നാല്‍ കോ­ച്ച് പെ­പ് ഗാര്‍­ഡിയാ­ളോ­യു­മാ­യുണ്ടാ­യ അ­ഭി­പ്രാ­യ­വ്യ­ത്യാ­സം താ­ര­ത്തി­ന്റെ പ്ര­ക­ടന­ത്തെ ബാ­ധി­ച്ചി­രുന്നു. തു­ടര്‍­ന്നാ­ണ് ക്ല­ബ്ബ് മാ­റാന്‍ ഇ­ബ്രഹാ­മോ­വി­ക് താല്‍­പ്പര്യം പ്ര­ക­ടി­പ്പി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.