ഉംബുമലാംഗ: യേശുവിനെ അനുകരിച്ച് വെള്ളത്തിന് മുകളില്‍ നടന്ന് അത്ഭുതം കാണിക്കാന്‍ ശ്രമിച്ച പുരോഹിതനെ മുതലകള്‍ കടിച്ച് കൊന്നു. സൗത്ത് ആഫ്രിക്കയിലെ ഉംബുമലാംഗയിലെ വൈറ്റ് റിവര്‍ ടൗണിലാണ് സംഭവം. സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡെയ്‌സ് ചര്‍ച്ചിലെ ജൊനാഥന്‍ തേത്വ എന്ന പുരോഹിതനെയാണ് മൂന്ന് മുതലകള്‍ കടിച്ച് കൊന്നത്.

പള്ളിയിലെ അംഗങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ദാരുണാന്ത്യം. വെള്ളത്തിന് മുകളില്‍ കൂടി നടന്ന് യേശു കാണിച്ചത് പോലെയുള്ള അത്ഭുതം കാണിക്കാനായിരുന്നു ഇദ്ദേഹം ശ്രമിച്ചത്. ഇതിനായി മുതലകള്‍ നിറഞ്ഞ പുഴയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ്.


Also Read: ‘ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറവ് കേരളത്തില്‍’; ഭരണത്തില്‍ കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ദളിതരുടെ സുരക്ഷ ഗൗരവത്തോടെ കാണുന്നുവെന്നും പറഞ്ഞ കേന്ദ്രമന്ത്രിയെ അറിയാം – Click Here


വിശ്വാസത്തെ കുറിച്ചാണ് ജൊനാഥന്‍ കഴിഞ്ഞ ഞായറാഴ്ച പഠിപ്പിച്ചതെന്ന് പള്ളിയിലെ അംഗങ്ങളില്‍ ഒരാള്‍ പറയുന്നു. തന്റെ വിശ്വാസം ഞങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി അംഗം പറയുന്നു.

30 മീറ്ററോളം ദൂരം ജൊനാഥന്‍ വെള്ളത്തിന് മുകളില്‍ നടന്നതായി വിശ്വാസികള്‍ അവകാശപ്പെട്ടു. ഈ സമയം എവിടെ നിന്നോ വന്ന മുതലകള്‍ അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

അരമണിക്കൂറിനകം അടിയന്തിര രക്ഷാ സേന എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.