എഡിറ്റര്‍
എഡിറ്റര്‍
ദൈവത്തിനെ നേരിട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി പാസ്റ്റര്‍
എഡിറ്റര്‍
Sunday 21st May 2017 6:09pm

സിംബാബ്‌വേ: ദൈവത്തെ വിളിച്ച് നേരിട്ട് സംസാരിക്കാനുള്ള ഫോണ്‍ നമ്പര്‍ തന്റെ കൈവശം ഉണ്ടെന്ന അവകാശവാദവുമായി ഒരു പാസ്റ്റര്‍. സിംബാബ്‌വേയിലെ സന്‍യാന്‍ഗോര്‍ എന്ന പാസ്റ്ററാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ‘പാസ്റ്റര്‍ ടാലന്റ്’ എന്നറിയപ്പെടുന്ന ഇയാള്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.

ദൈവം തനിക്ക് ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ദൈവത്തെ നേരിട്ട് വിളിച്ച് സംസാരിക്കാനുള്ള നമ്പര്‍ തന്റെ പക്കല്‍ ഉണ്ട്. എപ്പോള്‍ വേണമെങ്കിലും തനിക്ക് ദൈവത്തെ വിളിച്ച് സംസാരിക്കാന്‍ കഴിയുമെന്നും പാസ്റ്റര്‍ ടാലന്റ് പറയുന്നു.


Also Read: വഹാബി ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും മറ്റ് മതങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാനും സൗദിയോട് ആവശ്യപ്പെടണമെന്ന് ട്രംപിനോട് യു.എസ് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്


മുന്നോട്ട് പോകേണ്ടത് എങ്ങനെയാണെന്ന് തന്നോട് ദൈവം പറയാറുണ്ട്. ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ദൈവത്തിന്റെ നമ്പര്‍ കിട്ടിയത്. നേരിട്ട് വിളിക്കൂ എന്ന് ദൈവം തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സന്‍യാന്‍ഗോര്‍ പറയുന്നു.

തന്റെ പള്ളിയുടെ ടെലിവിഷന്‍ ചാനലായ വിക്ടറി ടി.വിയില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടി ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ‘ഹെവന്‍ ഓണ്‍ലൈന്‍’ എന്നാണ് പരിപാടിയുടെ പേര്. ഇതില്‍ ദൈവവുമായുള്ള തന്റെ ടെലഫോണ്‍ സംഭാഷണം കേള്‍ക്കാമെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ ഫോണ്‍ നമ്പര്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും പാസ്റ്റര്‍ക്ക് ഉദ്ദേശമുണ്ട്.

വീഡിയോ കാണാം:

Advertisement