Categories

മെസ്സിയെക്കാള്‍ മികച്ച കളിക്കാരന്‍ സിദാന്‍ തന്നെ: പെലെ

pele

സാവോ പോളോ: പുതിയ കാലത്തെ ഫുട്‌ബോള്‍ തരംഗം ലയണല്‍ മെസ്സിയേക്കാള്‍ മികച്ച താരം മുന്‍ ഫുട്‌ബോളര്‍ സിനദീന്‍ സിദാനാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ.

സിദാനെക്കാള്‍ മികച്ച കളിക്കാരനാണ് മെസ്സിയെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. മെസ്സിയുടെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ ബാഴ്‌സയിലെ സഹതാരങ്ങളുടെ പിന്തുണയാണ്.

സാവോ പോളോയില്‍ നടന്ന ചടങ്ങിലായിരുന്നു പെലെയുടെ പരാമര്‍ശം. മെസ്സി എക്കാലത്തേയും മികച്ച താരമല്ലേ എന്ന ചോദ്യത്തിന് മെസ്സിയെക്കാള്‍ മികച്ച കളിക്കാരന്‍ സിദാനാണെന്നായിരുന്നു പെലെയുടെ മറുപടി.

ഇക്കാലത്തെ ഏറ്റവും നല്ല കളിക്കാരനാണ് മെസ്സി. എന്നാല്‍ അദ്ദേഹത്തേക്കാള്‍ സാവി, ഇനിയേസ്റ്റ എന്നീ മികച്ച താരങ്ങള്‍ക്ക് ചുറ്റുമാണ് അദ്ദേഹമുള്ളതെന്നും പെലെ പറഞ്ഞു.

Tagged with: |