എഡിറ്റര്‍
എഡിറ്റര്‍
ഒസാമാ ബിന്‍ ലാദന്റെ മരണം വെള്ളിത്തിരയില്‍
എഡിറ്റര്‍
Wednesday 8th August 2012 10:25am

ലഷ്‌കര്‍ ഇ ത്വയ്ബ നേതാവായിരുന്ന ഒസാമാ ബിന്‍ ലാദന്റെ മരണം പ്രമേയമാകുന്ന “സീറോ ഡാര്‍ക് തേര്‍ട്ടി” ഡിസംബറില്‍ തിയേറ്ററുകളിലെത്തും.

Ads By Google

ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാതറിന്‍ ബ്ലിഗോ ആണ്. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള ഓസ്‌കര്‍ നേടിയ “ഹാര്‍ട്ട് ലോക്കറിന്” ശേഷം കാതറിന്‍ ഒരുക്കിയ ചിത്രമാണ് “സീറോ ഡാര്‍ക് തേര്‍ട്ടി”.

ലാദന്‍ തന്റെ അവസാന നാളുകളില്‍ ഒളിവില്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബട്ടാബാദിലെ സൈനിക നീക്കമാണ് ചിത്രത്തിന്റെ പ്രമേയം.

ജസ്സീക്ക ചാസ്റ്റെയ്ന്‍, ക്രിസ് പ്രാറ്റ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയെ സഹായിക്കാനാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ചിത്രം തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

Advertisement