പുനരാഖ്യാനം: ദീപേഷ് .കെ  രവീന്ദ്രനാഥ്

കാറ്റത്ത് പാറുന്ന ഒരു കൊടിയെ പറ്റി രണ്ട് പേര്‍ തര്‍ക്കമായി. ‘സത്യത്തില്‍ കാറ്റാണ് ചലിക്കുന്നത്’. ഒന്നാമന്‍ പറഞ്ഞു.

ആരു പറഞ്ഞു?. കൊടിയാണ് ചലിക്കുന്നത്’. രണ്ടാമന്‍ എതിര്‍ത്തു.

അതു വഴി വന്ന ഒരു സെന്‍ ഗുരു അവരുടെ തര്‍ക്കം കണ്ടു. അദ്ദേഹം പറഞ്ഞു. ‘കാറ്റും ചലിക്കുന്നില്ല. കൊടിയും ചലിക്കുന്നില്ല. ചലിക്കുന്നത് മനസ്സാണ്’.