Administrator
Administrator
യു.എസ് തന്ത്രത്തെ കരുതിയിരിക്കണമെന്ന് സിറിയന്‍ പ്രക്ഷോഭകരോട് സവാഹിരി
Administrator
Thursday 28th July 2011 11:03am

zawahiriവാഷിങ്ടണ്‍: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് അല്‍ ഖയ്ദയുടെ പുതിയ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ പ്രശംസ. പുതിയ ജനാധിപത്യ പ്രക്ഷോഭകരെ വിശുദ്ധ സേനാനികള്‍ എന്നാണു തന്റെ പുതിയ വിഡിയോ സന്ദേശത്തില്‍ സവാഹിരി വിശേഷിപ്പിച്ചത്.

സിറിയയിലെ പ്രക്ഷോഭകരുടെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ കഴിയാത്തതിലുള്ള നിരാശയും സവാഹിരി പ്രകടിപ്പിച്ചു. സിറിയയില്‍ ഭരണമാറ്റം വേണമെന്നു യു.എസ് ആഗ്രഹിക്കുന്നു. യു.എസ് അല്‍ഖായിദയുടെ ശത്രുവാണെന്നിരിക്കേ സിറിയയില്‍ പ്രക്ഷോഭകര്‍ക്കനുകൂലമായി ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്നും സവാഹിരി വ്യക്തമാക്കി.

സിറിയ സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു പുതിയ ഭരണകൂടം കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കുന്നത്. നിങ്ങളുടെ വിപ്ലവത്തെ തകര്‍ത്തെറിയുന്ന മറ്റൊരു സര്‍ക്കാരായിരിക്കും അതെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സവാഹിരി സിറിയന്‍ പ്രക്ഷോഭകര്‍ക്കു മുന്നറിയിപ്പ് നല്‍കി.

Advertisement