ലുസാകാ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം സാംബിയയ്ക്ക്. ഐവറികോസ്റ്റിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (8-7) കീഴടക്കിയാണ് സാംബിയ ആദ്യ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാവാഞ്ഞതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

70-ാം മിനിട്ടില്‍ സാംബിയന്‍ താരം ഐസക് ചാന്‍സ് ഐവറികോസ്റ്റിന്റെ ഗെര്‍വിനോയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്‌പോട്ട് കിക്ക് ക്രോസ്ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞ സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്‌ബെ മത്സരത്തിന്റെ ദിശതന്നെ മാറ്റിമറിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഐവറികോസ്റ്റിന്റെ കോളൊ ടൂറെയും ഗെര്‍വിനോയും സാംബിയയുടെ റെയിന്‍ഫോര്‍ഡ് കളാബയും കിക്കുകള്‍ പാഴാക്കി.

Subscribe Us:

‘ഞങ്ങള്‍ നന്നായി കളിച്ചില്ല, എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ കളിയെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാം എന്ന് കരുതി. പക്ഷേ പല നീക്കങ്ങളും തെറ്റായിപ്പോയി. ‘ഐവോറിയന്‍ കോച്ച് ഫ്രാന്‍കോയ്‌സ് സസൗരി പറഞ്ഞു. നാല്‍പ്പതിനായിരം കാണികള്‍ക്കു മുന്നിലുള്ള വിജയം അപ്രതീക്ഷിതമായിരുന്നെന്ന് സാംബിയന്‍ ഗോള്‍കീപ്പര്‍ കെന്നഡി പറഞ്ഞു.

Malayalam News

Kerala News In English