മുംബൈ: സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. മുംബൈയിലെ റീജിയണല്‍ ഓഫീസാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.

അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും സാക്കിര്‍ നായിക് ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് റദ്ദാക്കാന്‍ എന്‍.ഐ.എ. വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.


Dont Miss നീളം കുറഞ്ഞ ടോപ്പും ചെറിയ പാവാടയും ധരിച്ചുള്ള വീഡിയോ; സൗദിയില്‍ യുവതി അറസ്റ്റില്‍


ജൂലൈ 3 ന് തന്നെ അദ്ദേഹത്തോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെന്നും ഹാജരാകാത്ത പക്ഷം പത്ത് ദിവസത്തിനകം പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് അറിയിച്ചിരുന്നതായും മുംബൈ അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കി.

ഭീകരരെ സഹായിച്ചുവെന്നും അവര്‍ക്ക് പണമെത്തിക്കുന്നുവെന്നുമുള്ള ആരോപണവുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എന്‍.ഐ.എ പറയുന്നു. നിലവില്‍ അദ്ദേഹത്തിന് സൗദി പൗരത്വം നല്‍കിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 18-നാണ് സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ബ്രാഞ്ച് കേസെടുത്തത്.

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണമാണ് തങ്ങളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് ബംഗ്ലാദേശില്‍ പിടിലായ ഭീകരര്‍ ആരോപിച്ചുവെന്ന റിപ്പോര്‍ട്ടിനെത്തുര്‍ന്നായിരുന്നു കേസെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അടപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ഇന്ത്യയില്‍ നിന്നും പോയ സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ല.