എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെതിനെതിരെ സാകിയ ജാഫരി ഹൈക്കോടതിയില്‍
എഡിറ്റര്‍
Wednesday 19th March 2014 7:02am

zakiya

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചു.

ഗുജറാത്ത് വംശഹത്യ സംബന്ധിച്ച്  പ്രത്യേക അന്വേഷണസംഘം മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് കീഴ്‌ക്കോടതി ശരിവെച്ചതിനെതിരെയാണ് സാകിയ ജാഫരി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

2002 ഫെബ്രുവരി 28നുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയിലാണ് ജാഫരി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 70 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഈ കേസില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിനെതിരെ സാകിയ ജാഫരി നേരത്തെ നല്‍കിയ പെറ്റീഷന്‍ അഹ്മദാബാദിലെ കോടതി തള്ളിയിരുന്നു.

Advertisement