ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്് അര്‍ജ്ജുന അവാര്‍ഡ് സമ്മാനിച്ചു. കേന്ദ്ര കായികമന്ത്രി അജയ്മാക്കന്റെ വീട്ടിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ ആഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിക്കാന്‍ സഹീറിന് സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് കായികമന്ത്രിയുടെ പക്കല്‍ നിന്ന് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ പുരസ്‌കാരം സ്വീകരിച്ചത്.

Subscribe Us:

പതുക്കെയാണെങ്കിലും താന്‍ മത്സരത്തിലേക്ക് മടങ്ങിവരുന്നതിന് ശ്രമിക്കുകയാണെന്ന് സഹീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ശനിയാഴ്ച 33 വയസ് തികയുന്ന സഹീര്‍ ഇന്ത്യയുടെ മുന്‍നിര പേസ് ബൗളര്‍മാരില്‍ ഒരാളാണ്.