എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 25th November 2013 3:11pm

zaheer-khan

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ സഹീര്‍ ഖാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് പെയ്‌സര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സച്ചിന്‍ വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റാണ് ഡിസംബര്‍ 5 ന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്നത്. അമ്പാടി റായിഡു എന്ന പുതുമുഖമാണ് ഇത്തവണ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റൊരു താരം.

ഏകദിന ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമില്ലായ്മയില്‍ വലയുന്ന യുവരാജ് സിങ്, സുരേഷ് റെയ്‌ന എ്ന്നിവരെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ടെസ്റ്റ് ടീം: എം.എസ് ധോണി, ശിഖര്‍ ധവാന്‍, മുരളി വിജയന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, അജിന്‍ക്യാ രഹാനെ, ആര്‍. അ്ശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സഹീര്‍ ഖാന്‍, അമ്പാടി റായിഡു, ഉമേഷ് യാദവ്, വൃദ്ദിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, പ്രഖ്യാന്‍ ഓജ, രവീന്ദ്ര ജഡേജ.

ഏകദിന ടീം: എം.എസ് ധോണി,ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അമ്പാടി റായിഡു, മോഹിത് ശര്‍മ, ഉമേശ് യാദവ്, അമിത് മിശ്ര, അജിന്‍ക്യാ രെഹാനെ.

Advertisement