എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ദേശീയ നേതൃത്വം മോഡിയ്ക്ക് മുന്നില്‍ തലകുനിക്കുന്നു; ഗോവര്‍ദ്ധന്‍ സഡാഫിയ
എഡിറ്റര്‍
Saturday 30th June 2012 2:53am

 

ഫേസ് ടു ഫേസ്/ഗോര്‍ധന്‍ സഡാഫിയ
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

ബി.ജെ.പി ദേശീയ നേതൃത്വത്തെക്കാള്‍ പാര്‍ട്ടിയെ നിയന്ത്രിക്കാനുള്ള അധികാരം മോഡിയ്ക്കാണെന്ന ആരോപണം പാര്‍ട്ടി നേരിടാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും സഞ്ജയ് ജോഷിയെ പുറത്താക്കിയ സംഭവവും അതിനുപിന്നാലെയുണ്ടായ അദ്ദേഹത്തിന്റെ രാജിയും പാര്‍ട്ടിയിലെ മോഡി ഭയത്തെ വെളിവാക്കുന്നതായിരുന്നു. നാല് വര്‍ഷം പാര്‍ട്ടിയെ ചേരിപ്പോരിനെ തുടര്‍ന്ന് ബി.ജെ.പി വിട്ടവരാണ് മഹാ ഗുജറാത്ത് ജനതാ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്. മഹാ ഗുജറാത്ത് ജനത പാര്‍ട്ടിയുടെ നേതാവും മോഡി സര്‍ക്കാരിന്റെ കാലത്തെ മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന ഗോര്‍ധന്‍ സഡാഫിയ ബി.ജെ.പിയില്‍ മോഡി സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്കെതിരെ തുറന്നടിക്കുന്നു.

നരേന്ദ്ര മോഡിയുമായി അഭിപ്രായ ഭിന്നതകളുണ്ടായി എന്ന കാരണത്താല്‍ അടുത്തിടെ ഗുജറാത്തിലെ നിങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകന്‍ സഞ്ജയ് ജോഷി ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. ബി.ജെ.പിയില്‍ മോഡിയുടെ സ്വാധീനം വളര്‍ന്നുവരുന്നതിനെ നിങ്ങള്‍ എങ്ങിനെയാണ് കാണുന്നത്?

ജോഷിയുടെ കാര്യത്തില്‍ മോഡി കാണിച്ചത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബി.ജെ.പിയ്ക്ക് പുത്തരിയല്ല. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കുറേക്കാലമായി ബി.ജെ.പിയില്‍ തുടരുകയാണ്. മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ മോഡി വിസമ്മതിച്ചതുമുതലാണ് ഈ സമ്മര്‍ദ്ദരാഷ്ട്രീയം ആരംഭിച്ചത്. മോഡിയെ ആ സമയത്തുതന്നെ നിലയ്ക്കു നിര്‍ത്താമായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം എല്ലായ്‌പ്പോഴും മോഡിക്ക് മുന്നില്‍ തലകുനിച്ചു.

ഇപ്പോള്‍ ജോഷിയുടെ കാര്യം പറയുമ്പോള്‍, 2005ല്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുന്ന ഒരു വ്യാജ സിഡി വിതരണം ചെയ്യപ്പെട്ടിരുന്നു. ഈ സിഡിയുടെ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് ഈ കേസിന്റെ അന്വേഷണം നടന്നത്.

സിഡി പുറത്തായതിനുശേഷം പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ജോഷി പുറത്താക്കപ്പെട്ടു. അദ്ദേഹത്തോട് ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. പക്ഷെ ഇപ്പോള്‍ ആ ജോലിയില്‍ നിന്നും അദ്ദേഹം ഒഴിവായിരിക്കുകയാണ്.

കേന്ദ്ര നേതൃത്വം മോഡിയ്ക്ക് മുന്നില്‍ തലകുനിക്കുന്നത് കാണുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ ആളാണ് മോഡിയെന്നാണ് തോന്നുക.  ഇന്ന് മോഡി കാരണം ജോഷിയാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത്. അടുത്ത ലക്ഷ്യം ആരുമാവാം.

ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മോഡിയെ എതിര്‍ത്ത് ജോഷിയെ പിന്തുണച്ചുകൊണ്ട് ബാനറുകളും പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. ഇത് എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ? നിങ്ങളും നിങ്ങളുടെ സുഹൃത്ത് കേശുഭായ് പട്ടേലുമാണ് ഇതിന് പിന്നിലെന്നാണ് ചിലയാളുകള്‍ വിശ്വസിക്കുന്നത്. ഇതിനെക്കുറിച്ച് എന്തുപറയുന്നു?

എന്റെ പാര്‍ട്ടിയ്ക്കും എനിക്കും ആശയങ്കയുള്ളിടത്തോളം കാലം ബി.ജെ.പിയ്‌ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ പുതിയ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. ഇതുപോലുള്ള അടവുകളൊന്നും ഞങ്ങള്‍ സ്വീകരിക്കില്ല. ഞാനെല്ലായ്‌പ്പോഴും താഴേക്കിടയില്‍ നിന്നാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് ഞാന്‍ തുടരുക തന്നെ ചെയ്യും.

1995 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 117 സീറ്റുനേടി, 1998 121ഉം 2002ല്‍ 126 ഉം, 2007 117ഉം സീറ്റു നേടി. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മൂന്നിലൊന്ന് ഭൂരിപക്ഷം നേടിയിട്ടും എന്തുകൊണ്ടാണ് ഗുജറാത്തിലെ പാര്‍ട്ടിക്ക് മോഡി ഇത്ര വലിയവനാകുന്നത്?

1995ല്‍ ബി.ജെ.പി തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ കേശുഭായ് മുഖ്യമന്ത്രിയായി. ആ സമയത്ത് സംസ്ഥാനത്ത് യാതൊരു വര്‍ഗീയ സംഘര്‍ഷവുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നല്ല ഭരണം കാഴ്ചവയ്ക്കുകയും ചെയ്തു.

പിന്നീട് ഷങ്കര്‍സിങ് വഗേല പാര്‍ട്ടിയെ വിഭജിച്ചപ്പോള്‍ സര്‍ക്കാര്‍ താഴെവീണു. കേശുഭായ് ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ മോഡി സംസ്ഥാനത്തില്ലാതിരുന്നിട്ടു കൂടി 1998 ഞങ്ങള്‍ക്ക് വീണ്ടും മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിച്ചു. ജോഷിയും ഞാനുമായിരുന്നു അന്നത്തെ ജനറല്‍ സെക്രട്ടറികള്‍.

അതേപോലെ, 1995ലെ മുന്‍സിപ്പല്‍, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളില്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി 18 ജില്ലകളിലും വിജയം കൈവരിച്ചു. 10 വര്‍ഷത്തെ മോഡി ഭരണത്തിനുശേഷവും കേശുഭായിയുടെ കാലത്തുണ്ടായ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
അടുത്ത പേജില്‍ തുടരുന്നു

Advertisement