മലയാളത്തില്‍ വലിയൊരു ഇടവേളക്കുശേഷം മോഹന്‍രൂപ് എത്തുകയാണ്. ഇസഡ് എന്ന ചിത്രത്തിലൂടെ.

Ads By Google

പുതുമുഖങ്ങളും പരിചയസമ്പന്നരും ഒത്തുചേരുന്ന ഇസഡ് എന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടക്കും.

അഴിമതിക്കെതിരേ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കുമളി, തേനി, മറയൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി നടക്കും.

നന്ദ, ആദിത്യ, നിഖില്‍, അബി, നാഷ്, ബെന്‍ എന്നീ യുവാക്കളോടൊപ്പം കലാഭവന്‍മണി, മനോജ്.കെ.ജയന്‍, സിദ്ദിഖ്, നെടുമുടിവേണു, നമിതാപ്രമോദ് തുടങ്ങിയവരും അഭിനയിക്കുന്നു.

മോഹന്‍രൂപ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം മൂവീ മാനിയ എന്ന ചലച്ചിത്ര കമ്പനിയാണ്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും.

1981ലാണ് മോഹന്‍രൂപ് സിനിമയിലെത്തുന്നത്. വേട്ട എന്നായിരുന്നു ചിത്രത്തിന്റെ പേര്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നുവിത്. 21 ഒന്നാമത്തെ വയസില്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1984ല്‍ ആണ്.

വേട്ട റിലീസ് ചെയ്തതിനുശേഷം മോഹന്‍രൂപ് ഒരുക്കിയ ചിത്രമായിരുന്നു നുള്ളിനോവിക്കാതെ. രാജീവ്, ശിവജി എന്നീ പുതുമുഖ നായകന്മാരെ ഈ ചിത്രത്തിലൂടെ കൊണ്ടുവന്നു. രാജീവ് തമിഴിലും ശിവജി മലയാളത്തിലും പിന്നീട് തിരക്കുള്ള നടന്മാരായി മാറി.

ഇവരെ സൂക്ഷിക്കുക എന്ന മൂന്നാമത്തെ ചിത്രത്തില്‍ രതീഷ്, ക്യാപ്ടന്‍രാജു, മാള, ജനാര്‍ദനന്‍ തുടങ്ങിയവര്‍ അഭിനയിച്ചു. തുടര്‍ന്നു വന്ന ചിത്രമായിരുന്നു വര്‍ഷങ്ങള്‍ പോയതറിയാതെ. എക്കാലത്തേയും ഹിറ്റായ മോഹന്‍സിതാരയുടെ ഇലകൊഴിയും ശിശിരത്തില്‍… എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.