ചണ്ഡിഗഢ്: തന്റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലാണന്ന് ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ആരോഗ്യത്തിന്റെ കാര്യത്തിലാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനെന്നും യുവി വ്യക്തമാക്കി. തിരികെയെത്തിയ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുവരാജ് സിംഗ്.

ക്രിക്കറ്റിലേക്ക് പെട്ടെന്ന് തിരിച്ചെത്തുകയെന്നത് എളുപ്പമല്ല. ആരാധകര്‍  ക്ഷമയോടെ കാത്തിരിക്കണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കളിക്കളത്തില്‍ തിരികെയെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ കളിക്കളത്തിലെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഫീല്‍ഡില്‍ മടങ്ങിയെത്താനായാല്‍ അത് തന്റെ വലിയ നേട്ടമാകുമെന്നും യുവരാജ് പറഞ്ഞു.

രോഗം തളര്‍ത്തിയ സമയത്ത് അമ്മ ഷബ്‌നം സിംഗായിരുന്നു തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത്. അമ്മയില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ലെന്നും യുവി വ്യക്തമാക്കി.

ആദ്യം താന്‍ രോഗം തിരിച്ചറിഞ്ഞില്ലെന്നും ജീവിതം തിരികെ തന്നതിന് ദൈവത്തോട് നന്ദിയുണ്‌ടെന്നും യുവരാജ് പറഞ്ഞു. അമ്മയുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം തനിക്ക് ബലം നല്‍കിയതായും ലണ്ടനില്‍ തന്നെ വന്നുകണ്ട സച്ചിന്റെ പോസിറ്റീവായ സംഭാഷണം ഏറെ സഹായിച്ചതായും യുവരാജ് സിംഗ് പറഞ്ഞു.

Antony to ensure transparency in defence deals