എഡിറ്റര്‍
എഡിറ്റര്‍
യുവരാജ് തിരിച്ചെത്തി
എഡിറ്റര്‍
Monday 9th April 2012 10:58am

Yuvraj Singന്യൂ ഡല്‍ഹി: ചികിത്സയ്ക്കു ശേഷം യുവരാജ് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി. അര്‍ബുദ ബാധയെ തുടര്‍ന്ന് മൂന്നുമാസമായി അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ബോസ്റ്റണില്‍ മൂന്നു ഘട്ടങ്ങളിലായി കീമോത്തെറാപ്പിക്ക് വിധേയമായശേഷമാണ് യുവരാജിന്റെ മടക്കം. യുവരാജിന്റെ ആരോഗ്യാവസ്ഥ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങുന്നതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

‘അവസ്സാനം ആ ദിവസ്സമെത്തിയിരിക്കുന്നു. ഇനിയും കാത്തിരിക്കാന്‍ വയ്യ. നാളെത്തന്നെ വിട്ടില്‍ എത്തണം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ തിടുക്കമായി.’ എന്നാണ് ഇതിനെ പറ്റി ഇന്നലെ യുവരാജ് ട്വീറ്റ് ചെയ്തത്.

ശ്വാസകോശങ്ങള്‍ക്ക് നടുവിലായി ട്യൂമര്‍ ബാധിച്ച യുവരാജ് ചികിത്സയോട് അതിവേഗമാണ് പ്രതികരിച്ചത്. കീമോത്തെറാപ്പിയുടെ സൈഡ് ഇഫക്ടുകളില്‍നിന്ന് മോചിതനാകാനുള്ള ചികിത്സയാണ് ഇനി ശേഷിക്കുന്നത്. 2012 അവ്സ്സാനം വരെ യുവരാജിന് കളിക്കാനാനില്ല.
ഐ.പി.എല്ലിനുശേഷം കളത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും.

Advertisement