ന്യൂദല്‍ഹി: കഴിഞ്ഞ ജൂണ്‍ 27 മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് തന്റെ മടങ്ങിവരവിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്.

നീണ്ട എട്ടുമാസത്തിന് ശേഷം യുവരാജ് തന്റെ ആദ്യ പ്രാക്ടീസ് ഗെയിമില്‍ പങ്കെടുത്തു. 70 പന്തില്‍ 47 റണ്‍സ് നേടിക്കൊണ്ടായിരുന്നു യുവരാജ് കളിയിലെ താരമായത്. അഞ്ച് ഓവര്‍ എറിഞ്ഞ അദ്ദേഹം 30 ഓവര്‍ വരെ ഫീല്‍ഡിങ്ങില്‍ തിളങ്ങി.

Ads By Google

നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഏന്‍ഡ് പ്രാക്ടീസ് ഗ്രൗണ്ടില്‍ മികച്ച പ്രകടനമായിരുന്നു യുവരാജ് പുറത്തെടുത്തത്. പുറമെ നിന്നും കാണുന്നവര്‍ക്കുപോലും യുവരാജിന്റെ ഓരോ ഷോട്ടും അഭിമാനകരമായി തോന്നി. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ എല്ലാ ആവേശവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുള്ള ഷോട്ടുകളായിരുന്നു പലതും.

സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ലിസ്റ്റിലെ അംഗമാണ് യുവരാജ്. ആ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് യുവി ഇപ്പോള്‍.

അമേരിക്കയിലെ കാന്‍സര്‍ സെന്ററില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷമാണ് യുവരാജ് പ്രാക്ടീസ് തുടങ്ങിയത്. കഴിഞ്ഞ വേള്‍ഡ് കപ്പ് ട്വന്റി 20 യില്‍ നിര്‍ണ്ണായകമായ റോളായിരുന്നു യുവിയുടേത്. അതിന്റെ ഒരാവര്‍ത്തനാമാവും ഇത്തവണത്തേതെന്നാണ് ടീമിന്റേയും ആരാധകരുടേയും പ്രതീക്ഷ.