എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് മത്സരങ്ങളില്‍ യുവരാജ് തിളങ്ങും; ദിലീപ് വെങ്‌സാര്‍ക്കര്‍
എഡിറ്റര്‍
Wednesday 31st October 2012 10:14am

മുംബൈ: ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനേയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ സ്‌കിപ്പറും ചീഫ് സെലക്ടറുമായ ദിലീപ് വെങ്‌സാര്‍ക്കര്‍. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള ഫോം അദ്ദേഹത്തിന് ആയെന്ന് തോന്നുന്നുവെന്നും ദിലീപ് പറഞ്ഞു.

നവംബര്‍ 15 നാണ്് ഇംഗ്ലണ്ടിനെതിരെയുളള ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന പരിശീലന മത്സരത്തില്‍ 59 റണ്‍സ് എടുത്ത് യുവി മികവ് കാട്ടിയിരുന്നു.

Ads By Google

32 ഡിഗ്രി ചൂടിലും 99 മിനുട്ട് നേരം ഗ്രൗണ്ടില്‍ നിന്ന് കളിക്കാന്‍ യുവരാജിന് ആയിരുന്നു. യാതൊരു ക്ഷീണമോ തളര്‍ച്ചയോ അദ്ദേഹത്തില്‍ കണ്ടില്ല. അതുതന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് തെളിയിക്കുന്നതാണ്.

അദ്ദേഹത്തിന്റെ ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. ഇന്ത്യ എ ടീമിന്റെ കോച്ച് ലാല്‍ ചന്ദ് രജപുത്തും യുവിയുടെ ഫോമിനെ കുറിച്ച് പറയുകയുണ്ടായി. യുവിയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം മികച്ച ഫോമിലാണെന്നും ലാല്‍ ചന്ദ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ യുവരാജിന്റേയും സുരേഷ് റെയ്‌നയുടെ സാന്നിധ്യം വലുതായിരിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആറാം പൊസിഷനില്‍ നില്‍ക്കുന്ന താരങ്ങളാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ദുലീപ് ട്രോഫി മത്സരത്തില്‍ നോര്‍ത്ത് സോണിന് വേണ്ടി 208 റണ്‍സ് നേടാന്‍ യുവരാജിന് ആയിരുന്നു.

Advertisement