ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന് ഒപ്പം കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കിലും ടീമിന്റെ വിജയത്തിലും പരാജയത്തിലും യുവി കൂടെയുണ്ട്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ടീമിന്റെ വിജയത്തില്‍ സന്തോഷിക്കാനും അതിന് അവരെ അഭിനന്ദിക്കാനും യുവി മറന്നിട്ടില്ല.

ശ്രീലങ്കയുമായി നടന്ന ജീവന്‍മരണ പോരാട്ട മത്സരത്തില്‍ നിശ്ചിത ഓവറിനുള്ളില്‍ തന്നെ വിജയം കണ്ടെത്താന്‍ ടീമിനെ സഹായിച്ച വിരാട് കോഹ്‌ലിയെയാണ് യുവരാജ് അഭിനന്ദിച്ചത്. യുവി ട്വിറ്ററിലൂടേയാണ് കോഹ് ലിയ്ക്കുള്ള അഭിനന്ദനം അറിയിച്ചത്. ”താങ്കളുടേത് വളരെ മികച്ച ഇന്നിംഗ്‌സായിരുന്നു. ഉറങ്ങുന്നതിനു മുന്‍പ് താങ്കളെ അഭിനന്ദിക്കണമെന്നു തോന്നി. ശുഭരാത്രി’.ഇതായിരുന്നു യുവിയുടെ ട്വിറ്റര്‍ വാചകം.

Subscribe Us:

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞമാസം 26 നാണ് യുവിഅമേരിക്കയിലേക്ക് ചികിത്സക്കായി പോയത്ശ്വാസകോശത്തിനിടയിലാണ് യുവരാജിന് ട്യൂമര്‍ കണ്ടെത്തിയിരിക്കുന്നത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ആഴ്ച ആരംഭിച്ചിട്ടുണ്ട്. അസുഖം ഭേദപ്പെട്ട് വരുന്നതായി ആഴ്ചകള്‍ക്ക് മുമ്പ് യുവി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ കഴിഞ്ഞദിവസം യുവരാജ് സിംഗിനെ മുന്‍ ഇന്ത്യന്‍ ബൗളര്‍ അനില്‍ കുംബ്ലെ സന്ദര്‍ശിച്ചിരുന്നു. അപ്രതീക്ഷിതമായാണ് കുംബ്ലൈ യുവിയെ കാണാനെത്തിയത്്. അതിന്റെ ത്രില്ലിലായിരുന്നു കഴിഞ്ഞദിവസം യുവി.