എഡിറ്റര്‍
എഡിറ്റര്‍
യുവിയുടെ കീമോതെറാപ്പിയുടെ അവസാനഘട്ടം കഴിയാന്‍ ഇനി നാലുദിവസങ്ങള്‍ കൂടി
എഡിറ്റര്‍
Tuesday 13th March 2012 4:45pm

ന്യൂദല്‍ഹി: അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗിന്റെ കീമോതെറാപ്പിയുടെ അവസാനഘട്ടം കഴിയാന്‍ ഇനി നാലുദിവസങ്ങള്‍ കൂടിമാത്രം. യുവരാജ് പൂര്‍ണമായും രോഗവിമുക്തനായിക്കൊണ്ടിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. കീമോതെറാപ്പിയുടെ അവസാനഘട്ടവും കഴിയാറാകുന്നു. താമസിയാതെ ഞാന്‍ നിങ്ങളുടെ അടുത്തെത്തുമെന്ന് കഴിഞ്ഞ ദിവസം യുവരാജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇന്നലെ അമേരിക്കയിലെ ബോസ്റ്റണില്‍ വെച്ച് ടെന്നിസ് കളിക്കുന്ന ഒരു ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടിലും മറ്റും തികച്ചും പോസിറ്റീവായ റിസള്‍ട്ട് ആണ് ലഭിച്ചിട്ടുള്ളത്. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും യുവി വ്യക്തമാക്കി.

കഴിഞ്ഞദിവസം യുവരാജിനെ കാണാന്‍ നിരവധി ഇന്ത്യന്‍ ആരാധകര്‍  അദ്ദേഹത്തിന്റെ ഫഌറ്റില്‍ എത്തിയിരുന്നു. പൂച്ചെണ്ടും ഇന്ത്യന്‍ ഫ്ഌഗുമായെത്തിയ ആരാധകരെ കണ്ടപ്പോള്‍ താന്‍ ഇന്ത്യയിലെത്തിയപോലെ തോന്നിയെന്നാണ് യുവി പ്രതികരിച്ചിരുന്നു.

മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവശ്യമായ കായികക്ഷമത കൈവരിക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും യുവരാജ് വ്യക്തമാക്കി. യുവിയുടെ ചികിത്സയുടെ അവസാനഘട്ടം കഴിയാറായെന്നും ചികിത്സയ്ക്കുശേഷം പരിശീലനം തുടരാനാവുമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.

കീമോതെറാപ്പി യുവരാജിന്റെ കരിയറിനെ ബാധിക്കില്ല. രോഗത്തെ യുവരാജ് ധൈര്യത്തോടെയാണ് നേരിടുന്നത്. യുവരാജിനെ ബാധിച്ചത് ശ്വാസകോശ കാന്‍സറല്ല. രണ്ട് ശ്വാസകോശങ്ങളുടെയും ഇടയ്ക്കാണ് ട്യൂമര്‍. കീമോതെറാപ്പിയോട് അദ്ദേഹത്തിന്റെ ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും നാലുദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ക്ീമോതെറാപ്പി ചികിത്സ അവസാനിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Malayalam news

Kerala news in English

Advertisement