എഡിറ്റര്‍
എഡിറ്റര്‍
യുവരാജ് സിങ് ആശുപത്രിവിട്ടു
എഡിറ്റര്‍
Sunday 18th March 2012 3:15pm

ന്യൂദല്‍ഹി: ക്യാന്‍സറിന് യു.എസില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ആശുപത്രി വിട്ടു. കീമോതെറാപ്പിക്ക് പൂര്‍ത്തിയായെന്നും താന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു. ബോസ്റ്റണിലെ ആസ്പത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു യുവരാജ്.

‘മൂന്നാമത്തെ കീമോയും കഴിഞ്ഞു, ആസ്പത്രി വിട്ടു ഇനി സ്വതന്ത്രന്‍’ എന്നാണ് യുവരാജ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. നൂറാം സെഞ്ച്വറി നേടിയ സച്ചിനെ യുവരാജ് അഭിനന്ദിക്കുകയും ചെയ്യും.

യുവരാജിന് കഴിഞ്ഞ ഒക്‌ടോബറില്‍ ശ്വാസകോശത്തില്‍ മുഴ കണ്ടെത്തി ചികിത്സയിലായിരുന്നെങ്കിലും കാന്‍സറാണെന്നു തിരിച്ചറിഞ്ഞത് ഈയിടെയാണ്. യുവരാജ് ടേബിള്‍ ടെന്നിസ് കളിക്കുന്ന ചിത്രം കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, നാട്ടിലേക്കുള്ള യുവിയുടെ മടക്കം എന്നാണെന്ന കാര്യം വ്യക്തമായിട്ടില്ല. ഏപ്രിലില്‍ വിശ്രമം കഴിഞ്ഞ് മേയില്‍ യുവിക്ക് കളിക്കളത്തിലേക്കു തിരിച്ചുവരാനാവുമെന്ന് അദ്ദേഹത്തിന്റെ ഫിസിയോതെറപ്പിസ്റ്റ് ഡോ. ജതിന്‍ ചൗധരി നേരത്തേ അറിയിച്ചിരുന്നു.

274 ഏകദിനങ്ങളില്‍ നിന്നും 8,051 റണ്‍സും 37 ടെസ്റ്റുമത്സരങ്ങളില്‍ നിന്നും 1,775 റണ്‍സും യുവരാജ് നേടിയിട്ടുണ്ട്. ഒന്‍പത് മാച്ചുകളില്‍ നിന്നും 15 വിക്കറ്റും 362 റണ്‍സും നേടിയ യുവരാജിനെ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ആദരിച്ചിരുന്നു.

Advertisement