യുവരാജ് സിങ്ങിന് ഇത് രണ്ടാം വരവാണ്. ജീവിതത്തില്‍ മാത്രമല്ല ക്രിക്കറ്റിലും. അര്‍ബുദരോഗ ചികിത്സക്ക് ശേഷം ആദ്യമായി ഇന്ത്യക്ക് വേണ്ടി ക്രീസില്‍ ഇറങ്ങിയപ്പോള്‍ വിജയം യുവിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. യുവാരാജ് സിങ്ങിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായിരുന്നു.

ന്യൂസിലന്റുമായുള്ള രണ്ടാം ട്വന്റി- 20 യില്‍ ഒരു റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും യുവി മടങ്ങിവരായിരുന്നു കാണികളെ ഏറെ ആവേശം കൊള്ളിച്ചത്.

Ads By Google

ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് യുവരാജ് പറയുന്നു.’ ഇന്ത്യക്ക് വേണ്ടി വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. എന്റെ ഭാഗ്യത്തിന് അത് ക്യാമറകള്‍ കണ്ടില്ല.’ യുവരാജ് പറയുന്നു.

26 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 34 റണ്‍സാണ് യുവരാജ് നേടിയത്. യുവി നേരിട്ട ഓരോ പന്തിനേയും ആരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്.