ന്യൂദല്‍ഹി: ശ്വാസ കോശത്തിലെ ട്യൂമര്‍ ഏറെക്കുറെ ഭേദമായെന്ന് ക്രിക്കറ്റ് താരം യുവരാജ് സിങ്. ഡോക്ടര്‍ ലോറന്‍സില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തയാണ് ലഭിച്ചതെന്നും യുവരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ‘ ഡോ. ലോറന്‍സില്‍ നിന്ന് വളരെ സന്തോഷകരമായ വാര്‍ത്തയാണ് ഇന്ന് ലഭിച്ചത്. ഇന്നത്തെ സ്‌കാന്‍ പരിശോധിച്ചപ്പോള്‍ അസുഖം ഒട്ടുമിക്കതും ഭേദമായെന്ന് വ്യക്തമായി. ചികിത്സയുടെ രണ്ടാം ഘട്ടം തുടങ്ങിയിട്ടുണ്ട്’- യുവരാജ് വ്യക്തമാക്കി.

അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗ് രോഗമുക്താനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുവരാജ് സിംഗും സഹീര്‍ഖാനും ഹര്‍ഭജന്‍ സിംഗും സെവാഗുമെല്ലാം ഇന്ത്യന്‍ ടീമിലെ നിറസാനിധ്യമാണ്. അവരില്‍ ഒരാളുടെ കുറവ് ടീമിനെ മോശമായി ബാധിക്കുമെന്നതില്‍ സംശമയില്ല. യുവരാജിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ എങ്ങനെയെല്ലാം ബാധിച്ചെന്ന് ടീമിനെ കൃത്യമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകും.

ഒരു രാജ്യം മുഴുവന്‍ യുവരാജിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥനയുടെ ശക്തി മാത്രം മതി അദ്ദേഹത്തിന് തിരിച്ചുവരാനെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
Malayalam news

Kerala news in English