മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ഐ.പി.എല്‍ നാലാംസീസണില്‍ പൂനെ വാരിയേര്‍സിനെ നയിക്കും. നാലാസീസണില്‍ കളിക്കാനുള്ള മുപ്പതംഗ ടീമിനേയും ഫ്രഞ്ചൈസി പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ നതാന്‍ മക്കുല്ലം, ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍ണെല്‍, ആസ്‌ട്രേലിയയുടെ ടിം പെയ്ന്‍, ന്യൂസിലാന്‍ഡിന്റെ ജെസ്സി റെയ്ഡര്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് പൂനെ വാരിയേര്‍സ്.

യുവരാജിനെ കൂടാതെ ആശിഷ് നെഹ്‌റ, റോബിന്‍ ഉത്തപ്പ, മുരളി കാര്‍ത്തിക് എന്നിരാണ് ടീമിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.