Categories

പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

yuvamorcha

തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വാഹനത്തിന് നേരെ തിരുവനന്തപുരം ചാക്കയില്‍ കരിങ്കൊടി. യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

വാഹനം എത്തുന്നതിന് ഏതാനും മിനുട്ട് മുന്‍പ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തുകയും പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ വാഹന വ്യൂഹത്തിന് നേരെ  പാഞ്ഞടുക്കുകയും ചെയ്തു.

വാഹനത്തിന് നേരെ പാഞ്ഞടുത്ത നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ചാക്കയില്‍ വെച്ചായിരുന്നു സംഭവം.

പാചകവാതക വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം ഉണ്ടാകുമെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നെങ്കിലും വേണ്ട സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്.

12:25 ന്റെ വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറുന്നത്.

Tagged with: