തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ഇവരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തി വീശി.

ഒഴിവ് വരുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. യുമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിനുമോനുള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. കല്ലേറില്‍ പോലീസിനും പരിക്കേറ്റു.