പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ പദ്ധതിപ്രദേശത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

Ads By Google

Subscribe Us:

നിര്‍ദിഷ്ട റണ്‍വേയില്‍ നിര്‍മിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ റണ്‍വേയ്ക്കായി നിശ്ചയിച്ച സ്ഥലം ഉഴുതുമറിച്ച് വാഴയും തെങ്ങും ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നട്ടു.

ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. പദ്ധതിപ്രദേശത്തെ പ്രതിഷേധത്തിന് ശേഷം പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസിന്റെ ഓഫീസിലേക്കും മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനെ ഏതുവിധേനയും ചെറുക്കും. ആറന്മുളയില്‍ വിമാനത്താവളത്തിന്റെ ആവശ്യം നിലവിലില്ല. പദ്ധതി നടപ്പാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച അറിയിച്ചു.