എഡിറ്റര്‍
എഡിറ്റര്‍
കോടിയേരിയെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല: ഭീഷണിയുമായി ദല്‍ഹി യുവമോര്‍ച്ചാ നേതാവ്
എഡിറ്റര്‍
Sunday 14th May 2017 12:59pm

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന് യുവമോര്‍ച്ച നേതാവ് സുനില്‍ യാദവിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ അക്രമം തുടരുകയാണെങ്കില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് സുനില്‍ യാദവിന്റെ ഭീഷണി.

കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ കേരള ഹൗസിനു മുമ്പില്‍ ആര്‍.എസ്.എസ് നടത്തിയ പ്രതിഷേധത്തിലാണ് യുവമോര്‍ച്ച നേതാവ് ഇങ്ങനെ പറഞ്ഞത്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.


Don’t Miss: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടിവന്ന സമൂഹമാണ് ബ്രാഹ്മണര്‍ എന്നത് കെട്ടുകഥമാത്രം; അല്ലെന്നതിന് തെളിവ് ഹാജരാക്കാന്‍ കടകംപള്ളിക്കാവുമോ? സണ്ണി എം.കപിക്കാട് 


യോഗത്തില്‍ പിണറായി വിജയനും കേരള ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷമായാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ കസേരയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

നേരത്തെ തന്നെ കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സി.പി.ഐ.എമ്മിനെതിരെ ശക്തമായ കാമ്പെയ്‌നാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. ദല്‍ഹിയില്‍ ഇന്നു നടന്ന കാമ്പെയ്‌നും ഇതിന്റെ ഭാഗമാണ്.

Advertisement