ന്യൂദല്‍ഹി: കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് യൂസഫ് പഠാനെന്ന് റോബിന്‍ ഉത്തപ്പ. ലോകകപ്പില്‍ സച്ചിനും പഠാനുമായിരിക്കും ഇന്ത്യയുടെ തുറുപ്പുചീട്ടുകളെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

യൂസഫ് പഠാനായിരിക്കും ലോകകപ്പിലെ ഇന്ത്യയുടെ ‘സര്‍പ്രൈസ് പാക്കേജ്’. പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിര്‍നിരയില്‍ നാശംവിതയ്ക്കാന്‍ പഠാന് കഴിയും. 2008നുശേഷം ഉത്തപ്പയ്ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നില്ല.