തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്. യൂസഫലി കേച്ചേരിയുടെ കവിതകള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

Ads By Google

Subscribe Us:

1962 ല്‍ പുറത്തിറങ്ങിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് യൂസഫലി ചലചിത്രമേഖലയിലേക്കെത്തുന്നത്. മഴ എന്ന ചിത്രത്തിലെ ഗാനത്തിന് 2000 ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കവന കൗതുകം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാട്

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.