ന്യൂയോര്‍ക്ക്: അപ്രാപ്യമെന്നു കരുതിയിരുന്ന ബഹിരാകാശലോകം മനുഷ്യന്‍ കീഴടക്കിയതിന്റെ അമ്പതാം വാര്‍ഷികം ശാസ്ത്രലോകം ആഘോഷിക്കുന്നു. 1961 ഏപ്രില്‍ 12നായിരുന്നു സോവിയറ്റ് യൂണിയന്റെ വാസ്‌തോക്ക്-1 ബഹിരാകാശവാഹനത്തില്‍ യൂറി ഗഗാറിന്‍ എന്ന യാത്രികന്‍ ശൂന്യാകാശത്തെത്തിയത്.

ഭൂമിയില്‍ നിന്ന് 301 കിലോമീറ്റര്‍ ഉയരത്തില്‍ പലതവണ പേടകം ഭൂമിയെ വലംവെച്ചു. ലോകത്തിലാദ്യമായി മനുഷ്യന്‍ നടത്തിയ ബഹിരാകാശയാത്രയുടെ പേരിലാണ് ഏപ്രില്‍ 12 എന്നും ഓര്‍മ്മിക്കപ്പെടുന്നത്.

ഭൂമിയെ ഒരുതവണ വലംവെയ്ക്കാനായി വാസ്‌തോക്ക് എടുത്തത് ഒരുമണിക്കൂറും 29 മിനുറ്റുമായിരുന്നു. കോസ്‌മോസ് ചാര ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഗഗാറിന്‍ സഞ്ചരിച്ച പേടകം തയ്യാറാക്കിയത്.

ആദ്യം ബഹിരാകാശത്തെത്തിയ ഇന്ത്യക്കാരനെന്ന ബഹുമതി രാകേഷ് ശര്‍മയ്ക്ക് സ്വന്തമാണ്. 1984 ഏപ്രില്‍ മൂന്നിന് സോവിയറ്റ് ബഹിരാകാശ യാത്രികര്‍ക്കൊപ്പമാണ് ശര്‍മ യാത്ര നടത്തിയത്.

യൂറി ഗഗാറിന്റെ സ്മാരകത്തിലേക്ക് വെര്‍ച്യുല്‍ ടൂര്‍ നടത്താം