p-templeകൊല്ലം: ബി നിലവറ തുറക്കാന്‍ തയ്യാറാണെന്ന് കാണിച്ച് യുക്തിവാദി സംഘം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊല്ലത്ത് നടക്കുന്ന സംഘം സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബി നിലവറ തുറക്കുന്നതില്‍ ദുരൂഹത പരത്തി വിഭ്രാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുക്തി വാദി സംഘം ആരോപിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലാതാക്കണം.

നിലവറി തുറക്കുന്നവര്‍ നശിച്ചുപോകുമെന്നും രാജ്യം അപകടത്തിലാകുമെന്നും ജോത്സ്യന്‍മാര്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ നിലവറ തങ്ങള്‍ തുറക്കാന്‍ തയ്യാറാണ്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.